‘ഒരു പട്ടിയെ കൊന്നാല്‍ മനുഷ്യന്‍ ചോദിക്കാനെത്തുന്ന ഈ നാട്ടില്‍ മനുഷ്യനെ കൊന്നാല്‍ ചോദിക്കാന്‍ ഒരു പട്ടിപോലും വരില്ല’. ‘നോട്ട് നിരോധിച്ചു ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുകയാ ണ്.’- ചുട്ടുപൊള്ളുന്ന പ്രമേയം. തീക്ഷ്ണ മായ ആവിഷ്‌കാരം. ഒരുപക്ഷേ സമീപകാലത്തെ ങ്ങും ജന ഗണ മന പോലൊരു ചിത്രം പുറത്തുവന്നി ട്ടില്ലെന്ന് പി ആര്‍ സുമേരന്‍ നിരീക്ഷി ക്കുന്നു.
ഒരുപക്ഷേ സമീപകാലത്തെങ്ങും ജന ഗണ മന പോലൊരു ചി ത്രം പുറത്തു വന്നിട്ടില്ല. ചുട്ടുപൊള്ളുന്ന പ്രമേയം. തീക്ഷ്ണമായ ആവിഷ്‌ക്കാരം, എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തൊട്ടാല്‍ പൊള്ളുന്ന ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ വള രെ അനായാസേനയാണ് ചിത്ര ത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. നമ്മുടെയൊക്കെ തൊണ്ടയില്‍ കു രുങ്ങിപ്പോകുന്ന എത്രയെത്ര ചോദ്യങ്ങളും ആശങ്കകളുമാണ്. എത്രയോ കാലങ്ങളായി ഇന്ത്യന്‍ ജനത ഉത്തരം തേടി അലയുന്നു. നീതി ന്യായ വ്യവസ്ഥയും ഭരണകൂടവും ജനങ്ങള്‍ക്ക് നേരെ പല്ലിളിച്ചു കാണിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധേയമാണ് ജന ഗണ മനയുടെ പ്രമേ യം. കാലഘട്ടത്തിന്റെ സിനിമ യെന്ന് തീര്‍ച്ചയായും വിലയിരുത്താവുന്ന ചിത്രമാണ് ജന ഗണ മന.
ബാംഗ്ലൂരിലെ ഒരു കോളേജ് അദ്ധ്യാപികയുടെ മരണവും തുടര്‍ന്നുണ്ടാകുന്ന വിദ്യാര്‍ത്ഥി സംഘട്ടനങ്ങ ളിലൂടെയുമാണ് ജന ഗണ മന തുടങ്ങുന്നത്. അദ്ധ്യാപികയുടെ മരണം അന്വേഷിക്കാനെത്തുന്ന ഉദ്യോ ഗസ്ഥനാണ് സജന്‍ കുമാര്‍(സുരാജ് വെഞ്ഞാറമൂട്). അന്വേഷണത്തിന്റെ വഴിത്തിരിവുകളും ഇന്ത്യയി ലെ സമകാലിക പ്രശ്‌നങ്ങളോടു ള്ള പ്രതികരണങ്ങളുമാണ് ജന ഗണ മനയുടെ ആദ്യ പകുതി.
‘ഒരു പട്ടിയെ കൊന്നാല്‍ മനുഷ്യന്‍ ചോദിക്കാനെത്തുന്ന ഈ നാ ട്ടില്‍ മനുഷ്യനെ കൊന്നാല്‍ ചോദിക്കാന്‍ ഒരു പട്ടിപോലും വരി ല്ല’. ‘നോട്ട് നിരോധിച്ചു ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവി ക്കാന്‍ പോകുന്നില്ല. കാരണം ഇവിടെ ചോദ്യം ചോദിക്കു ന്നവരെ നിശബ്ദരാക്കുകയാണ്.’ തുടങ്ങിയ ചിത്രത്തിലെ ചില ചോദ്യങ്ങ ള്‍ തിയേറ്റര്‍ വിട്ടിറങ്ങിയാലും നമ്മളെ വേട്ടയാടുകയാണ്.
മാധ്യമങ്ങളുടെ പൊള്ളത്തരങ്ങളെ ചിത്രം വലിച്ചുകീറി ഒട്ടിക്കു ന്നുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്ന ഒട്ടുമി ക്ക സംഭവങ്ങളും തിരക്കഥയില്‍ അതേ ഭാവ തീവ്രതയോടെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ നാ യകനും വില്ലനുമില്ല. വ്യവസ്ഥിതികളോട് പൊരുതുന്ന രണ്ട് മനുഷ്യസ്‌നേഹികളാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജും സുരാജും ഗംഭീരമായി തങ്ങളുടെ കഥാപാത്ര ങ്ങളെ ആവിഷ്‌ക്കരിച്ചു.
പ്രേക്ഷകന്റെ ഇതുവരെയുള്ള ധാരണകളെ മാറ്റിമറിക്കാന്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്. കരുത്തുറ്റ തിരക്കഥ ഒരുക്കിയ ഹാരീസ് മുഹമ്മദി നെയും, ചിത്രത്തിന് ക്യാമറ ചലിപ്പിച്ച സുധീപ് ഇളമണ്ണിനെയും പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ജന ഗണ മന പുതിയ കാലത്തിന്റെ സിനിമയാണ്. നമ്മുടെ സ്വ ന്തം സിനിമ. ഓരോ ഭാരതീയനും തീര്‍ച്ചയായും കാണാന്‍ കടപ്പെട്ടിരിക്കുന്ന ചിത്രം കൂടിയാണ് ജന ഗണ മന.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.