Breaking News

ചികിത്സയിലുള്ളവര്‍ എട്ട് ലക്ഷത്തിലേക്ക്; രാജ്യത്ത് 67,000 രോഗികള്‍, കോവിഡ് പുതിയ വകഭേദത്തെ നേരിടാന്‍ 2-ഡിജി മരുന്ന് ഫലപ്രദം

കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ പ്രതിരോധ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത 2-deoxy-D-glucose (2-DG) മരുന്ന് ഫലപ്ര ദ മാണെന്ന് പുതിയ പഠനം പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67,208 പുതിയ രോഗികളും 2,330 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,03,570 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതുവരെ 2,97,00,313 പേര്‍ക്ക് കോ വിഡ് ബാധിച്ചപ്പോള്‍ 3,81,903 പേര്‍ മരണമടഞ്ഞു. 2,84,91,670 പേര്‍ രോഗമുക്തരായി.8,26,740 പേരാ ണ് ചികിത്സയിലുള്ളത്. 71 ദിവസത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സജീവ രോ ഗികളാണ്. ഇതുവരെ 26,55,19,251 ഡോസ് വാക്സിനേഷനും നടത്തിയതായി കേന്ദ്ര ആരോഗ്യമരന്താ ലയം വ്യക്തമാക്കി.

നിലവില്‍ രോഗമുക്തി നിരക്ക് 95.93% ആയി. ഇന്നലെ 19,31,249 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 38,52,38,220 സാംപിള്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ പ്രതിരോധ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത 2-deoxy-D-glucose (2-DG) മരുന്ന് ഫലപ്രദമാണെന്ന് പുതിയ പഠനം പറയുന്നു. കോവിഡ് ബാധിതരിലെ വൈറസ് സാന്നിധ്യം ഇല്ലാതാക്കി പെട്ടെന്നുള്ള രോഗമുക്തിക്ക് 2-ഡിജി മരുന്ന് ഫലപ്രദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

അതിനിടെ, ഭാരത് ബയോടെകിന്റെ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ലോകാരോഗ്യ സംഘടന പരിഗണിക്കുകയാണ്. ഈ മാസം 23ന് ഇതുമായി ബന്ധപ്പെട്ട് യോഗം ഭാരത് ബയോടെക്കും ലോകാരോഗ്യ സംഘടനയും നടത്തും. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ചതോ ടെയാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് ശ്രമിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.