Entertainment

ചായക്കോപ്പയില്‍ കൊടുങ്കാറ്റല്ല, ‘ആളങ്കം’

കോവിഡിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോ ലെ നിത്യോപയോഗ സാ ധനമായിത്തീര്‍ന്നിരിക്കുന്ന ഡിസ്പോസബ്ള്‍ കപ്പിലൂടെ നടത്തുന്ന പ്രൊമോഷനിലൂടെ ആളങ്കം വരുന്നു വെന്ന വാര്‍ത്ത കൂടുതല്‍ പേ രിലെത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം

കൊച്ചി: സിയാദ് ഇന്ത്യാ എന്റര്‍ടെയ്ന്‍മെന്റ്സ് അവതരിപ്പിക്കുന്ന ആളങ്കം സിനിമയുടെ ഭാഗമായി പരി സ്ഥിതി സൗഹൃദ ഡിസ്പോസബ്ള്‍ കപ്പുകള്‍ എത്തി. കപ്പിനു ചുറ്റും സിനിമയുടെ പേരും താരങ്ങളുടെ മു ഖങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. കോവിഡിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ ക്കും ഒരുപോലെ നിത്യോപയോഗസാധനമായിത്തീര്‍ന്നിരിക്കുന്ന ഡിസ്പോസബ്ള്‍ കപ്പിലൂടെ നടത്തുന്ന പ്രൊമോഷനിലൂടെ ആളങ്കം വരുന്നുവെന്ന വാര്‍ത്ത കൂടുതല്‍ പേരിലെത്തിയ്ക്കാനാണ് അണിയറ പ്രവര്‍ ത്തകരുടെ നീക്കം.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആദ്യത്തെ ആളങ്കം കപ്പുകളില്‍ ചായ കുടിച്ച് സിനിമയിലെ താരങ്ങളായ ലുക്മാന്‍ അവറാനും ജാഫര്‍ ഇടുക്കിയും പ്രൊമോഷന് തുടക്കമിട്ടു. ഇത്തരം ഇരുപതു ലക്ഷത്തിലേറെ കപ്പുകള്‍ കേരളത്തിലൂടനീളം സൗജന്യമായി വിതരണം ചെയ്യും.

ലുക്മാന്‍ അവറാന്‍, ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാ ത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യു ന്ന ആളങ്കം സിയാദ് ഇന്ത്യഎന്റര്‍ടെയ്ന്‍ മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ഈ മാ സം (ഫെബ്രുവരി 2023) അ വസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും. മാമുക്കോയ, കലാഭവന്‍ ഹനീ ഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പി റഷീദ്, സംഗീതം-കിരണ്‍ ജോസ്, എഡിറ്റിംഗ്-നിഷാദ് യൂസഫ്, ഛായാ ഗ്രഹണം-സമീര്‍ ഹഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ, കല-ഇന്ദുലാല്‍ കാവീട്, മേക്ക പ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, സ്റ്റില്‍-അനൂപ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍-റിയാസ് വൈറ്റ്മാര്‍ക്കര്‍, ബിജിഎം-അനില്‍ ജോണ്‍സണ്‍, കൊറിയോഗ്രാഫര്‍-ഇംമ്ത്യാസ്, കളറിസ്റ്റ്-ശ്രീ ക് വാരിയര്‍, സൗണ്ട് ഡിസൈനര്‍-അരുണ്‍ രാമവര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയ റക്ടര്‍-രതീഷ് പാലോ ട്,പ്രോജക്ട് ഡിസൈനര്‍- അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- സുധീഷ് കുമാര്‍, ഷാജി വലിയ മ്പ്ര, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍- ഇന്ദ്ര ജിത്ത് ഉണ്ണി പാലിയത്ത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.