സുധീര്‍നാഥ്
ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍…
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിര്യാതയായ വിവരം ഞങ്ങള്‍ വ്യസനസമേതം അറിയിക്കുന്നു.
നമ്പര്‍ വണ്‍ സഫ്ദര്‍ ജംഗ് റോഡിലെ തന്‍റെ ഔദ്യോഗിക വസതിയില്‍ സ്വന്തം അംഗരക്ഷകരില്‍ ഒരാളുടെ വെടിയേല്‍ക്കുകയായിരുന്നു…
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മണിക്കൂറുകളോളം ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ ആയില്ല…
വാര്‍ത്തകളുടെ പ്രഭവ കേന്ദ്രമാണ് ഓരോ നാട്ടിലേയും ചായക്കട. രാവിലെ പത്രം അവിടെ വരും. അത് വായിക്കുക എന്ന ആവശ്യവുമായി ചായ കുടിക്കാന്‍ ചിലര്‍ രാവിലെ എത്തും. ചായകുടിക്കാന്‍ വരുന്നവരെല്ലാം സാക്ഷരരല്ല. നന്നായി ഉച്ചത്തില്‍ വാര്‍ത്ത വായിക്കാന്‍ കഴിയുന്നവര്‍ അക്കാലത്ത് ഹീറോകളായിരുന്നു. ഒരാള്‍ വാര്‍ത്ത ഉച്ചത്തില്‍ വായിക്കുമ്പോള്‍ മറ്റുള്ളവര്‍ ചെവി വട്ടം പിടിച്ചിരിക്കും. വാര്‍ത്തകള്‍ റേഡിയോവില്‍ നിന്ന് കേള്‍ക്കാം. വാര്‍ത്ത കേട്ട് ചായകുടിക്കാന്‍ എത്തുന്നവരും ധാരാളമുണ്ടായിരുന്നു. പണ്ട് റേഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് വേണമായിരുന്നു. ഇന്നത്തെ വാഹന രജിസ്ട്രേഷന്‍ പോലെ. പിന്നീട് ട്രാന്‍സിസ്റ്ററും, പോക്കറ്റ് റേഡിയോയും, വാച്ചിലും, മൈാബൈലിലും വരെ റേഡിയോ എത്തി.
പണ്ട് കാലത്തെ ചായക്കടകള്‍ക്ക് സമാനതകളുള്ള ലേ ഔട്ട് ഉണ്ടായിരുന്നു. ചില്ലിട്ട അലമാരി. അതിനുള്ളില്‍ ഉണ്ടംപൊരി, പഴം പൊരി, ഉള്ളി വട, പുട്ട്, അപ്പം, ഇടിയപ്പം തുടങ്ങിയ വിഭവങ്ങള്‍ പുറമെനിന്ന് കാണാം. ഇപ്പോള്‍ വിപണിയില്‍ കാര്യമായി കാണാത്ത നെയ്യപ്പം, മടക്ക്, വെട്ട് കേക്ക് തുടങ്ങിയവയും ഉണ്ടാകും. പപ്പടവും, പപ്പടവടയും ബിസ്ക്കറ്റ് വന്നിരുന്ന പാട്ടകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ചായക്കടയുടെ വില്‍പ്പനയെ ആശ്രയിച്ചാണ് വിഭവങ്ങളുടെ എണ്ണം കൂടുന്നതും കുറയുന്നതും. തിളയ്ക്കുന്ന വെള്ളം ഒരു പാത്രത്തില്‍ എപ്പോഴും ഉണ്ടാകും. ഒരു ചായ എന്ന് പറഞ്ഞാല്‍ ഉടന്‍ ഉണ്ടാക്കി നല്‍കും. സമോവര്‍ എന്നാണ് ആ പാത്രത്തിന്‍റെ പേര്. പാത്രത്തിന്‍റെ താഴെ പിടിപ്പിച്ച പൈപ്പിലൂടെ ചൂട് വെള്ളം എടുക്കാം. ചീനവലപോലുള്ള സാധനമാണ് ചായ പോഞ്ചി. അതില്‍ ചായപൊടി നിറച്ചിരിക്കും. ഇതില്‍ നിന്ന് എടുക്കുന്ന ചായ സത്താണ് കടുപ്പം നിയന്ത്രിക്കുന്നത്.
കടുപ്പം കുറച്ച് വേണ്ടവര്‍, മീഡിയം കടുപ്പം വേണ്ടവര്‍, കടുപ്പം കൂട്ടി ചായ കുടിക്കുന്നവര്‍, ഇങ്ങനെ വ്യത്യസ്ഥ ശീലമുള്ളവര്‍ ഉണ്ട്. അതുപോലെ തന്നെയാണ് പഞ്ചാരയുടെ കാര്യയും. മീറ്റര്‍ ചായ എന്ന ഒരിനം പ്രശസ്തമായിരുന്നു. ഒരു മീറ്റര്‍ ഉയരത്തില്‍ നിന്ന് ഗ്ലാസില്‍ പകരുമ്പോള്‍ പതഞ്ഞ് പൊന്തുന്ന ചായയാണ് ചിലര്‍ക്ക് പ്രിയം. ഒരു ക്കൈയ്യില്‍ ഗ്ലാസും, മറു ക്കൈയ്യില്‍ ചായ കോപ്പയും വെച്ച് ക്കൈകള്‍ രണ്ട് വശത്തേയ്ക്ക് വിടര്‍ത്തി, കോപ്പയില്‍ നിന്ന് ഗ്ലാസിലേയ്ക്കോ മറ്റൊരു കോപ്പയിലേയ്ക്കോ വായുവിലൂടെ ചായ പകരുന്നത് ഒരു കാഴ്ച്ച തന്നെയാണ്. നല്ല പരിശീലനം ഉള്ളവര്‍ക്ക് മാത്രമേ അത് സാധിക്കൂ. പൊടി കാപ്പിയും പ്രശസ്തം തന്നെ.
ത്യക്കാക്കര ക്ഷേത്രത്തിന് മുന്നിലുണ്ടായ നീലകണ്‍ഠന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് മറ്റൊരു പ്രധാന ചായക്കട. ഇടപ്പള്ളി പുക്കാട്ടുപടി റോഡിലെ ക്ഷേത്രത്തിന് മുന്നിലുള്ളതായതിനാല്‍ ഇത് വളരെ പ്രശസ്തമായിരുന്നു. അവിടെ അദ്ദേഹത്തിന് കൂട്ടായി മക്കളും, മരുമക്കളും മാറി മാറി വരും. ത്യക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ സമയം ചായക്കട വളരെ സജീവമായിരിക്കും. നീലകണ്‍ഠന്‍ നായരുടെ മകനാണ് പ്രശസ്ത നാടക നടനായ കുമാര്‍ ത്യക്കാക്കര. അതുകൊണ്ട് കുമാര്‍ ത്യക്കാക്കര അഭിനയിച്ച നാടകത്തിന്‍റെ പോസ്റ്ററുകള്‍ കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാമായിരുന്നു.
കരിമക്കാട് പള്ളിക്ക് എതിര്‍വശം രാഷ്ട്രീയം ആവശ്യത്തിലേറെ ചര്‍ച്ച നടത്തുന്ന ഖാദര്‍പിള്ളയുടെ ചായക്കട ഉണ്ടായിരുന്നു. ചര്‍ച്ച മുറുകുമ്പോള്‍ അടി നടക്കുമെന്ന സ്ഥിതിയില്‍ എന്നും എത്തി ചേരും. പക്ഷെ വീണ്ടും ഒരു ചായ കുടിച്ച് സമാധാനമാകും. ത്യക്കാക്കരയിലെ പല വീടുകളിലെ സ്ത്രീകളും പലഹാരമുക്കാക്കി വില്‍പ്പന നടത്തിയിരുന്നു. കുടുംബശ്രീ എന്ന പേരില്‍ പ്രശസ്തമായ ഇന്നത്തെ സംവിധാനത്തിന്‍റെ ആദ്യ രൂപം ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു എന്നും പറയാം.
വാഴക്കാല ജംഗ്ഷനില്‍ മുത്തപ്പന്‍റെ ചായക്കട എന്ന പേരില്‍ പ്രശസ്തമായ ഒരു ചായക്കട ഉണ്ടായിരുന്നു. മുഹമ്മദ് എന്ന വ്യക്തിയായിരുന്നു കട നടത്തിയിരുന്നത്. വളരെ തിരക്കുള്ള ഒരു ചായക്കട ആയിരുന്നു അത്. ഐയ്യനാട് ഉണ്ടായിരുന്ന കുട്ടിയുടെ ചായക്കടയില്‍ ചായ മാത്രമല്ല, ഒറ്റമൂലിയും ലഭിക്കുമായിരുന്നു. മഞ്ഞപ്പിത്തത്തിനും മറ്റുമുള്ള ഒറ്റമൂലി അവിടെ നിന്ന് കഴിച്ചവര്‍ പഴയ ഓര്‍മ്മകള്‍ പങ്ക് വെച്ചിട്ടുണ്ട്. ഭാരത മാതാ കോളേജന് സമീപം കാലി ചായയും പപ്പടവടയും മാത്രം വിറ്റിരുന്ന മമ്മദിക്കയുടെ ചായക്കട ഉണ്ടായിരുന്നു. ത്യക്കാക്കാര ക്ഷേത്രത്തില്‍ നിന്ന് കളമശ്ശേരി റോഡില്‍ സഹോദരങ്ങളായ കേശവന്‍ നായരും, നാരായണന്‍ നായരും നടത്തിയിരുന്ന ചായക്കട ഉണ്ടായിരുന്നു.
ത്യക്കാക്കരയില്‍ മാത്രം നൂറിലേറെ ചായക്കടകള്‍ ഉണ്ടായിരിക്കാം. അക്കാലത്ത് യാത്രാ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. പലയിടത്തും നടന്ന് തന്നെ പോകണം. യാത്രക്കാരെ ലക്ഷ്യം വെച്ചാണ് എല്ലാ കവലയിലേയും ചായക്കടകള്‍ ഉണ്ടായിരുന്നത്. ചായക്കട പിന്നീട് ഹോട്ടലുകള്‍ക്കും, റെസ്റ്റോറന്‍റുകള്‍ക്കും, ഫാസ്റ്റ് ഫുഡിനും വഴിമാറി. അപൂര്‍വ്വമായി മാത്രം പൈത്യകം തുളുമ്പുന്ന ചായക്കടകള്‍ ഇപ്പോഴും ത്യക്കാക്കരയില്‍ ഇല്ലാതില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.