കാലങ്ങളായി ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍. ഗവര്‍ണറുടെ ചാന്‍ സലര്‍ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. സര്‍വക ലാശാലകളില്‍ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കുന്നതെ ന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു
കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവിയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദവിയില്‍ നിന്നും ഒഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കാ ലങ്ങളായി ഗവര്‍ണറാണ് സര്‍വ കലാശാലകളുടെ ചാന്‍സലര്‍. ഗവര്‍ണറുടെ ചാന്‍സലര്‍ പദവി ദേശീയതലത്തിലെ ധാരണയുടെ അടി സ്ഥാനത്തിലുള്ളതാണ്. സര്‍വകലാശാലകളില്‍ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
തന്റെ പേഴ്സണല്‍ സ്റ്റാഫിനെ താന്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും ആ നിയമനങ്ങളില്‍ നിയമ ലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നയ പ്രഖ്യാപനം നീട്ടു ന്നത് പ്രധാനപ്പെട്ട കാര്യമല്ലെന്നും എ ത്രകാലം അങ്ങനെ നീട്ടാന്‍ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു. സര്‍വകലാശാലയില്‍ ബന്ധു നിയമനം അനുവദിക്കില്ല. യോഗ്യത ഉ ള്ളവര്‍ക്ക് സ്ഥാനങ്ങളില്‍ എത്താം. വ്യക്തികള്‍ക്കു പ്രാധാന്യം ഇല്ല.
ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്ന തിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാ ണ്. 1956 നു മുന്‍പേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെചാന്‍സലര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ കോടതി തീരുമാനിക്കട്ടെ. നാ ണക്കേട് മറച്ചു വെക്കാന്‍ ആണ് സര്‍ക്കാരിന്റെ ശ്രമം.
കോടതി വിധിയില്‍ സര്‍ക്കാരിന് അതൃപ്തി ഉണ്ട്. സര്‍ക്കാര്‍ കേഡറിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിസിമാരെ നിയമിക്കാന്‍ നിര്‍ദേ ശം വരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു.
യൂനിവേഴ്സിറ്റികള്‍ മുതല്‍ കോര്‍പറേഷനുകളില്‍ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കു ന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെ ങ്കിലും അത് കുറ്റകരമാണ്. കെടിയു വിസിക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരി ശോധിക്കും. ജോലി തടയുന്നത് ക്രി മിനല്‍ കുറ്റം ആണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.