ഇന്ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ മോചിപ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ലിച്ചോമ്പം തടവില്‍ തുടരുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നി രീക്ഷിച്ചു
ന്യൂഡല്‍ഹി: ചാണകം കോവിഡ് ഭേദമാക്കില്ലെന്ന് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മണിപ്പൂരി സാമൂഹിക പ്രവര്‍ത്തക നെ ഉടനതന്നെ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി. ഇ ന്ന് വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ മോചിപ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ലിച്ചോമ്പം തടവില്‍ തുടരുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നി രീക്ഷിച്ചു.
ലിച്ചോമ്പയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നട പടി. കേസ് പരിഗണിക്കുന്നത് നാളത്തേയ്ക്കു മാറ്റിവെക്കണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി ഇന്നുതന്നെ ജാമ്യം അനുവദി ക്കുകയായിരുന്നു.
ഗോമൂത്രവും ചാണകവും കോറോണയ്ക്കുള്ള ചികിത്സയല്ല എന്ന് കുറിച്ച് ബി.ജെ.പി നേതാക്കളെ പരി ഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് സാമൂഹിക പ്രവര്‍ത്തകന്‍ ലിച്ചോമ്പക്കെതിരേ ദേശസുര ക്ഷാ നിയമപ്രകാരം കേസെടുത്തത്. മണിപ്പൂര്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന സൈ ഖോം ടിക്കേന്ദ്ര കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് ലിംച്ചോമ്പം പോസ്റ്റിട്ടത്.
മണിപ്പൂര്‍ ബി.ജെ.പി വൈസ് പ്രസിഡന്റ് ഉഷം ദേബന്‍, ജനറല്‍ സെക്രട്ടറി പി. പ്രോമാനന്ദ മീട്ടെ എ ന്നിവരുടെ പരാതിയിലായിരുന്നു നടപടി. രാജ്യസഭാ എംപി സനജോബ ലീഷെംബയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരി ല്‍ 2020ലും ലിച്ചോമ്പയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.