Entertainment

ചലച്ചിത്ര പുരസ്‌കാര ജേതാവ് ട്രാന്‍സ് വുമണ്‍ നേഹയെ ക്വീര്‍ ഫിലിം ഫെസ്റ്റിവെല്‍ വേദിയില്‍ ആദരിച്ചു

ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവെലിന്റെ വേദിയില്‍ ആദരിച്ചു

കൊച്ചി : ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹ യെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെ സ്റ്റിവെലിന്റെ വേദിയില്‍ ആദരിച്ചു. ഫോട്ടോ ജേര്‍ണലിസ്റ്റ് പി അഭിജി ത്ത് സംവിധാനം ചെയ്ത ‘അന്തരം’ എന്ന ചിത്രത്തിലെ മികച്ച പ്രകടന ത്തിനാണ് 2021 ലെ സ്ത്രീ – ട്രാന്‍സ്‌ജെന്‍ഡര്‍ കാറ്റഗറിയിലെ അവാര്‍ഡി ന് ചെന്നൈയില്‍ നിന്നുള്ള നേഹ അര്‍ഹയായത്.

ജൂണ്‍ ഒന്നു മുതല്‍ 5 വരെ നടന്ന ചലച്ചിത്രോത്സവത്തില്‍ അന്തരം ഉ ദ്ഘാടന ചിത്രമായാണ് മുംബൈയിലെ ലിബര്‍ട്ടി സിനിമാസില്‍ പ്രദര്‍ ശിപ്പിച്ചത്. സവിശേഷമായ ഉള്ള ടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം. ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്ര ദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് സിനിമക്ക് കാഷിഷ് മുംബൈ ഇന്റര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത്.

ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പി അഭിജിത്ത് ആദ്യമാ യൊരുക്കുന്ന സിനിമയാണ് അന്തരം. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്ര ദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’ വിലെ അഭിനയ ത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരി പ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റി വിസ്റ്റുമായ എ.രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വ ന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി അഭിജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ സോഷ്യല്‍ പൊളിറ്റിക്‌ സും പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്റ റികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.

രാജീവ് വെള്ളൂര്‍,ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍,വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാ റാണി, ലയ മരിയ ജയ്‌സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍,ജോമിന്‍. വി.ജിയോ, ബാബു ഇലവും ത്തിട്ട, ഗാഥ. പി, രാഹുല്‍രാജീവ്, ബാസില്‍. എന്‍, ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എ ന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ബാനര്‍: ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സ്,സംവിധാനം:പി. അഭിജിത്ത്, നിര്‍മ്മാതാക്കള്‍: ജോ ജോജോ ണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണു ക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാ ക്കള്‍: ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം: ഷാനവാസ് എം എ,ഛായാഗ്രഹണം: എ മുഹമ്മദ്, എഡി റ്റിങ്: അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍: മനീഷ് യാത്ര, പശ്ചാത്തല സംഗീതം : പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍:വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്റ്, കള റിസ്റ്റ് : സാജിത് വി പി, ഗാന രചന: അജീഷ് ദാസന്‍, സംഗീതം: രാജേഷ് വിജയ്, ഗായിക: സിത്താര കൃഷ്ണകുമാര്‍, മേക്കപ്പ്:ഷിജു ഫറോ ക്ക്, വസ്ത്രാലങ്കാരം:എ ശോഭില, വി പി ശ്രീജിഷ,ക്യാമറ അസോസിയേറ്റ് : ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമച ന്ദ്രന്‍, പി.ആര്‍.ഒ : പി.ആര്‍ സുമേരന്‍.

പി ആര്‍ സുമേരന്‍(പിആര്‍ഒ)
9446190254

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.