തിരുവനന്തപുരം : 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 13 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ ഉജ്ജ്വല നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. സ്പെഷ്യല്‍ എഫക്ട്സ് (സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍), വസ്ത്രാലങ്കാരം (സുജിത് ആന്റ് സായി) എന്നീ വിഭാഗങ്ങള്‍ക്കും മരക്കാറിന് പുരസ്‌കാരമുണ്ട്. മനോജ് ബാജ്പെയി ധനുഷ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി. ശബ്ദ ലേഖനത്തിനുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടി നേടി. (ചിത്രം : ഒത്ത സെരുപ്പ് സൈസ് 7)
മറ്റു പുരസ്‌കാരങ്ങള്‍- :
മികച്ച ഛായാഗ്രാഹകന്‍- ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കെട്ട്)
മികച്ച സഹനടന്‍- വിജയ് സേതുപതി (സൂപ്പര്‍ ഡിലക്സ്)
മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം)- ഒരു പാതിര സ്വപ്നം പോലെ, സംവിധാനം : ശരണ്‍ വേണുഗോപാല്‍
പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി
സ്‌പെഷ്യല്‍ എഫക്ട്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍
മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ
മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച തമിഴ്ചിത്രം- അസുരന്‍
മികച്ച ഹിന്ദി ചിത്രം; ചിച്ചോരെ
മികച്ച റീറെക്കോഡിംഗ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.