സഹകരണ വകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മു ഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാ ണെന്നും ജലീല്‍ പറഞ്ഞു
കൊച്ചി: മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക മുഖേന നടത്തിയ കള്ളപ്പണ ഇടപാടില്‍ എന്‍ ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റിന് രേഖകള്‍ കൈമാറി യെന്ന് കെ ടി ജലീല്‍ എംഎല്‍എ. ചന്ദ്രിക കള്ളപ്പണ ക്കേസില്‍ മൊഴി നല്‍കിയ ശേഷം ഇഡി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ജലീലി ന്റെ പ്രതികരണം.സഹകരണ വകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷ ണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാ ണെന്നും ജലീല്‍ പറഞ്ഞു.
മുഴുവന്‍ രേഖകളും ഇ.ഡിക്ക് മുന്നില്‍ സമര്‍പ്പിച്ചെന്നും പി.കെ കുഞ്ഞാലിക്കുട്ടിയെ ഇ.ഡി ഈ മാ സം 17ന് വിളിച്ചുവരുത്തുമെന്നും കെ ടി ജലീല്‍ പറഞ്ഞു. 17ാം തിയതി മുഈനലി ശിഹാബ് തങ്ങ ളുടെയും മൊഴിയെടുക്കാനാണ് ഇ.ഡിയുടെ നീക്കം. താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവ മുള്ളതാണെന്ന് വിശ്വസിക്കുന്നതായും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘മുസ്ലിം ലീഗിന്റെ ഓഫിസ് നിര്‍മാണത്തിനെന്ന പേരില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം നീക്കിവയ്ക്കുകയും നാലര കോടിയോളം രൂപ ഭൂമി വാങ്ങുന്നതിനായി ചെലലവഴിക്കു കയും ചെയ്തു. കോഴിക്കോട് മടവൂരിലാണ് ഇതിനാവശ്യമായ സ്ഥലം വാങ്ങിയത്. സാധാരണ രീതി യില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ വാങ്ങാറുള്ളത് ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ പേരിലാണ്.
ഇപ്പോള്‍ വാങ്ങിയ സ്ഥലം നിര്‍മാണത്തിന് അനുയോജ്യമായതല്ല. വെള്ളം കെട്ടിനില്‍ക്കുന്ന ക ണ്ട ല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശമാണ്. അതിനോടനുബന്ധിച്ച് വേറെ നല്ല ഭൂമി പി കെ കുഞ്ഞാലി ക്കുട്ടി തന്റെ മകന്‍ ആഷിഖിന്റെ പേരിലാണ് വാങ്ങിയത്. അതിന്റെ പണവും ചന്ദ്രികയുടെ അക്കൗ ണ്ടില്‍ നിന്നാണ് പോയത്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് കിട്ടാവുന്ന രേഖകളാണ് ഇ.ഡിക്ക് മു ന്നില്‍ സമര്‍പ്പിച്ചത്. കെ ടി ജലീല്‍ വ്യക്തമാക്കി.
നോട്ട് നിരോധന കാലത്ത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെ ന്ന കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അ ന്വേഷിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ കിട്ടിയ പണം വെളുപ്പിച്ചതില്‍ പി കെ കു ഞ്ഞാലിക്കുട്ടിക്കും പങ്കുണ്ടെന്ന് ജലീല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ടാം തീയതി കെ ടി ജലീ ലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച തെളിവുകള്‍ കൈമാറാന്‍ ജലിലീനെ ഇഡി വിളിച്ചുവരുത്തുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.