കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഏർപ്പെടുത്തിയ അമിത ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) നിവേദനം നൽകി.
കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും, വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. ജയശങ്കറിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും, കുവൈറ്റിലെ ഇന്ത്യൻ സ്ഥാനാപതി സിബി ജോർജിനും, കണ്ണൂർ എംപി കെ.സുധാകരനും നിവേദനം നൽകിയതായി ഫോക്ക് പ്രസിഡന്റ് സലിം എം ൻ, ജനറൽ സെക്രട്ടറി ലിജീഷ് പി, ട്രെഷറർ മഹേഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോവിഡിനെ തുടർന്ന് ഏറെകാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യവിമാന സർവീസുകൾ നിർത്തി വെക്കപ്പെട്ടിരിന്നു. ഇന്ത്യൻ സ്ഥാനാപതിയുടെ സമഗ്രമായ ഇടപെടുകളിലൂടെ വിമാന സർവീസുകൾ പുനരാരംഭിച്ചതിലൂടെ നിരവധി ആളുകൾ നാട്ടിൽ നിന്നും തിരിച്ചു വരാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ അടക്കമുള്ള വിമാനസർവീസുകൾ ഏർപ്പെടുത്തിയ അമിത ടിക്കറ്റ് നിരയ്ക്ക് കുറയ്ക്കണമെന്ന് ഇമെയിൽ സന്ദേശമായി നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി ഫോക്ക് ഭാരവാഹികൾ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.