Breaking News

ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ച് റോവര്‍ ; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചാന്ദ്ര പര്യവേക്ഷ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രഗ്യാന്‍ റോവറി ലെ രണ്ടാമത്തെ ഉപകരണവും സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണത്തിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.

ന്യൂഡല്‍ഹി : ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമായ പ്രഗ്യന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഐ എസ് ആര്‍ ഒ.ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി എട്ട് ദിവസം പിന്നിടുമ്പോഴാണ് പുതിയ ദൃശ്യം പുറത്തുവരുന്നത്. ചാന്ദ്ര പര്യവേക്ഷ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരി ക്കുന്ന പ്രഗ്യാന്‍ റോവറി ലെ രണ്ടാമത്തെ ഉപകരണവും സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇ തോടെ ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണത്തിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്ര തീക്ഷ.

പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ നീങ്ങുന്നതും വഴിയില്‍ ഗര്‍ത്തമോ മറ്റോ കണ്ടതിനെ തുടര്‍ന്ന് സുരക്ഷിത വഴി കണ്ടെത്താന്‍ കറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അമ്മ നോക്കിനില്‍ക്കെ ചന്ദമാമ യുടെ മുറ്റത്ത് ഒരു കുഞ്ഞ് ഉല്ലസിച്ച് കളിക്കുന്നത് പോലേ തോന്നുന്നില്ലെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ദൃശ്യം ഐഎസ്ആര്‍ഒ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. വിക്രം ലാന്‍ഡറിന്റെ ഇമേജര്‍ ക്യാമറയാണ് റോവറിന്റെ മനോഹര ദൃശ്യം പകര്‍ത്തിയത്.

റോവറിലെ libs ഉപകരണമാണ് ചന്ദ്രനിലെ സള്‍ഫറിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പ്ര ഗ്യാന്‍ റോവറിലെ തന്നെ ap-sx (ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സറേ സ്പെക്ട്രോസ്‌കോപ്പ്) ഉപകരണം സള്‍ഫറി ന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.ഇതിന് പുറമേ മറ്റു ചില മൂലകങ്ങളും ഉപകരണം കണ്ടെ ത്തിയതായും ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചു.

ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ, സള്‍ഫറിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ ഗ വേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കരുത്തുപകരും. അഗ്‌നിപര്‍വ തം കൊണ്ടാണോ?, ഉല്‍ക്ക കാര ണമോ? തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ഇത് വഴിതെളിയിക്കുമെന്നും ഐഎ സ്ആര്‍ഒയുടെ കുറിപ്പില്‍ പറയുന്നു. ഇതിന് പുറമേ റോവറിന്റെ പ്രവര്‍ത്തനം കാണിക്കുന്നത് അടക്കം രണ്ടു വീഡിയോകള്‍ കൂടി ഐഎസ്ആര്‍ഒ പങ്കുവെച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.