Travel

ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരി ; യാത്രാ പ്രേമികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനം

ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്. ഓണ ത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിനാണ് കെഎസ്ആര്‍ടിസി ആരംഭി ക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സ ഫാരി

കൊച്ചി : ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചതു രംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്. ഓണത്തോടനുബന്ധിച്ച് പുതി യൊരു യാത്രാ പാക്കേജിനാണ് കെഎസ്ആര്‍ടിസി ആരംഭിക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേ ക്ക് കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സഫാരി

സെപ്റ്റംബര്‍ മൂന്നിന് രാവിലെ എട്ടിനാണ് ആദ്യ ട്രിപ്പ് പുറപ്പെടുക. ഇടുക്കിയി ലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ചതുരംഗപ്പാറ. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോലയ്ക്ക് സമീപമാണ് ചതുരംഗപ്പാറ മ ലനിരകള്‍. ഉടുമ്പന്‍ചോല ടൗണില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ പിന്നിട്ടാല്‍ വ്യൂ പോയിന്റിലെത്താം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറെനാള്‍ വിനോദ സഞ്ചാരികള്‍ എത്തിയിരുന്നില്ല.

കോവിഡിന് ശമനമായതോടെ നിരവധി വിനോദസഞ്ചാരികളാണ് ദിവസേന ചതുരംഗപ്പാറ വ്യൂപോയിന്റ് സന്ദര്‍ശിച്ച് മടങ്ങുന്നത്. ഇവിടുത്തെ സൂര്യോദയ വും അസ്തമയവും മനോഹര കാഴ്ചയാണ്. ഇളംകാറ്റും സുലഭമായുണ്ട്. വെയി ല്‍ താഴ്ന്നാല്‍ തണുത്ത കാറ്റുകൊണ്ടിരിക്കാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവും. കടുത്ത വേനലില്‍ കുളിര്‍മതേടി ഈ മലനിരകളില്‍ എത്തുന്നവരും നിരവ ധി. ചുറ്റും പച്ചവിരിച്ച മലനിരകളും മ റുവശത്തെ തമിഴ്‌നാടിന്റെ വിശാല ദൃ ശ്യവും കാറ്റാടിപ്പാടവുമെല്ലാം ആകര്‍ഷകം തന്നെ.

വൈദ്യുതി ഉല്‍പ്പാദനത്തിനുവേണ്ടി ആറ് കാറ്റാടിയാണ് ചതുരംഗപ്പാറയില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപി ച്ചിട്ടുള്ളത്. മലമുകളിലെ കാറ്റാടിപ്പാടത്ത് എത്തിയാല്‍ അടിവാരത്ത് തമിഴ്‌നാട്ടില്‍ സുന്ദരമായി ഒരുക്കി യിരിക്കുന്ന കൃഷിയിടങ്ങളും കാണാം. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെയും കേന്ദ്രമാണ്. മതികെട്ടാന്‍ചോല വനമേഖലയില്‍ നിന്നുള്ള ആനകളാണ് ചതുരംഗപ്പാറയില്‍ എത്തുന്നത്. സസ്യവൈ വിധ്യ പൂര്‍ണമാണിവിടം. വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലാണ്. ഇവിടെ വലിയൊരു ടൂറിസം പ്രോജക്ട് തമിഴ്നാട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അതിനായി തേവാരം- തേവാരംമെട്ട് റോഡ് നിര്‍ മിക്കാനുള്ള നടപടികളിലാണ് തമിഴ്നാട്.

സമുദ്രനിരപ്പില്‍ നിന്നും 3605.64 അടി ഉയരത്തിലാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. ഇടവിടാതെ വീശുന്ന കാറ്റാണ് പ്രധാന ആകര്‍ഷണം. കാറ്റിന്റെ കുളിര്‍മയില്‍ ഉച്ച വെയില്‍ പോലും ആലോസരമായി തോന്നില്ല.

മലമുകളിലെ കാറ്റാടിപ്പാടം സഞ്ചാരികള്‍ക്ക് വേറിട്ട അനുഭൂതി സമ്മാനിക്കും. വ്യൂ പോയിന്റില്‍ നിന്നാല്‍ അടിവാരത്ത് തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും ബോഡി നായ്ക്കന്നൂര്‍, തേവാരം, കൊച്ചുതേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാന്‍കുത്തിമേട് തുടങ്ങിയ സ്ഥലങ്ങളുടെ നയനമനോഹരമായ വിദൂരദൃശ്യ വും ആസ്വദിക്കാം. ചതു രംഗപ്പാറയുടെ അടുത്ത് വരെ ബസ് എത്തുമെന്നതിനാല്‍ പ്രായഭേദമെന്യേ ഏവര്‍ക്കും യാത്ര തിരഞ്ഞെടുക്കാം.

കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജ്
കോതമംഗലത്ത് നിന്നും എ എം റോഡ് വഴി മൂന്നാറില്‍ എത്തി, അവിടെ നിന്നും ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കല്‍ ഡാമും, മനോഹരമായ വ്യൂപോയിന്റുകളും കണ്ടാസ്വ ദിച്ച് പൂപ്പാറ വഴി ചതുരംഗപാ റയില്‍ എത്തിച്ചേരും. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം രാജകുമാരി, രാജാക്കാട്, പൊന്‍മുടി ഡാം, കല്ലാര്‍കുട്ടി ഡാം, പനംകുട്ടി, ലോവര്‍ പെരിയാര്‍, നേര്യമംഗലം വഴി കോതമംഗ ലത്ത് തിരികെ എത്തും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണവും വൈകിട്ടത്തെ ചാ യയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ഒരാള്‍ക്ക് 700 രൂപയാണ് നിരക്ക്.
ബുക്കിങ് ഫോണ്‍ : 94465 25773, 94479 84511

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.