സ്പീക്കര്‍ എംബി രാജേഷ് മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ ത്തുടര്‍ന്ന് എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്കാണ് രാജേഷി നെ നിശ്ചയിച്ചത്. എം ബി രാജേ ഷിന് പകരം തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ എ എന്‍ ഷംസീര്‍ സ്പീക്കറാകും. ഇന്നു ചേര്‍ന്ന സി പിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം.
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയാവും. എ എന്‍ ഷം സീറിനെ സ്പീക്കറായും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
തൃത്താലയില്‍നിന്ന് അട്ടിമറി ജയം നേടിയാണ് രാജേഷ് നിയമസഭയില്‍ എത്തുന്നതും സ്പീക്കറാകുന്ന തും. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്ര സിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. 2009ലും 2014ലും എംപിയായ രാജേഷ് സാമ്പത്തികശാസ്ത്രത്തില്‍ എംഎയും തിരുവനന്തപുരം ലോ അക്കാദമിയി ല്‍ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് തെരഞ്ഞെടുത്ത മികച്ച ഏഴ് പാര്‍ലമെന്റംഗങ്ങളില്‍ ഒരാളായിരുന്നു. ദ വീ ക്കിന്റെ മികച്ച യുവ പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം, മനോരമ ന്യൂസിന്റെ മികച്ച പാര്‍ലമെന്റംഗത്തി നുള്ള പുരസ്‌കാരം എന്നിവ ലഭിച്ചു. എട്ട് പുസ്തകം പ്രസിദ്ധീകരിച്ചു. ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണ ന്‍ നായരുടെയും എം കെ രമണിയുടെയും മകനാണ്. ഭാര്യ: ഡോ. നിനിത കണിച്ചേരി (കാലടി സംസ്‌കൃത സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍). മക്കള്‍: നിരഞ്ജന,പ്രിയദത്ത.
2011ല്‍ തലശേരി നിന്നും 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ രണ്ടാം തവണയും ജയം നേടിയാണ് എഎന്‍ ഷംസീര്‍ നിയമസഭയില്‍ എത്തി യത്. തലശേരിയുടെ വികസന ത്തില്‍ ഭാവനാപൂര്‍ണമായ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിടാനും പൂര്‍ത്തിയാക്കാനും സാധിച്ചു. തലശേ രി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കൊടിയേരി മാടപ്പീടികക്കടുത്ത എ ക്കണ്ടി നടുവിലേരി തറവാട്. റിട്ട.സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീന യുടെയും മകന്‍. ഡോ പി എം സഹലയാണ് ഭാര്യ. മകന്‍: ഇസാന്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.