Breaking News

ചട്ടലംഘനം, ഖത്തറിൽ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി

ദോഹ : ഖത്തറിൽ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് സ്വകാര്യ ആരോഗ്യപരിചരണ സെന്ററിലെ 2 യൂണിറ്റുകൾ അടച്ചുപൂട്ടി. പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെയാണ് നടപടി. രാജ്യത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ലേസർ, ഹൈഡ്രാഫേഷ്യൽ യൂണിറ്റുകളാണ് അടച്ചത്. ലേസർ യൂണിറ്റിലെ നഴ്സിങ് ജീവനക്കാർ മെഡിക്കൽ കൺസൽറ്റേഷനോ ഡോക്ടറുടെ മേൽനോട്ടമോ ഇല്ലാതെയാണ് രോഗികൾക്ക് ചികിത്സ നടത്തിയിരുന്നതെന്ന് ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി. മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് ഹൈഡ്രാഫേഷ്യൽ യൂണിറ്റിലെ ഡോക്ടർമാർ ചികിത്സയും സേവനങ്ങളും നടത്തിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെ നിയമ, ഭരണപരമായ നടപടികൾ കൈക്കൊള്ളും. അതേസമയം ആരോഗ്യ കേന്ദ്രത്തിന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.