ദോഹ: ഗൾഫ് മേഖലയിലെ സൗഹൃദ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടിൽ റെക്കോഡ് കുതിപ്പുമായി ഖത്തർ. 2024ൽ ജി.സി.സി രാജ്യങ്ങളുമായി ഖത്തറിന്റെ വ്യാപാരത്തിൽ 63.75 ശതമാനം വർധന രേഖപ്പെടുത്തിയതായി ദേശീയ പ്ലാനിങ് കൗൺസിൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അഞ്ച് ഗൾഫ് രാജ്യങ്ങളുമായി കഴിഞ്ഞ വര്‍ഷം ആദ്യ എട്ടുമാസത്തിനിടക്ക് 3513 കോടി ഖത്തര്‍ റിയാലിന്റെ വ്യാപാരമാണ് നടന്നത്. മുന്‍ വര്‍ഷം ഇത് 2145 കോടി റിയാലായിരുന്നു. യു.എ.ഇയാണ് ഏറ്റവും വലിയ വ്യാപാര പങ്കാളി. 1890 കോടി റിയാല്‍ കഴിഞ്ഞ വർഷം ആദ്യ എട്ടുമാസത്തിലെ വ്യാപാര കണക്കുകൾ. 1486 കോടി റിയാൽ കയറ്റുമതിയും, 400 കോടി റിയാൽ ഇറക്കുമതിയും ഈ വേളയിൽ രേഖപ്പെടുത്തി. പെട്രോളിയം ഉല്പന്നങ്ങളാണ് ഖത്തര്‍ പ്രധാനമായും യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. കുവൈത്തും ഒമാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഈ രാജ്യങ്ങളുമായെല്ലാമുള്ള വ്യാപാര ബന്ധത്തില്‍ കയറ്റുമതിയാണ് കൂടുതല്‍. അതേസമയം ജി.സി.സിക്ക് പുറത്ത് ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് വ്യാപാര ബന്ധത്തില്‍ മുന്നിലുള്ളത്. ജനുവരി മുതൽ ആഗസ്റ്റ് വരെ കാലയളവിലെ റിപ്പോർട്ടാണ് എൻ.പി.സി പ്രസിദ്ധീകരിച്ചത്. ശേഷിച്ച നാലുമാസത്തെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.