Breaking News

ഗൾഫ് കപ്പുമായി ബഹ്‌റൈനിലെത്തിയ ദേശീയ ഫുട്ബോൾ ടീമിന് രാജകീയ വരവേൽപ്പ്.

മനാമ : 26-ാമത് ഗൾഫ് കപ്പിൽ ദേശീയ ടീമിന്‍റെ കിരീടനേട്ടത്തിനു ശേഷം ബഹ്‌റൈനിലെത്തിയ ഫുട്ബോൾ താരങ്ങൾക്ക് രാജ്യം ഉജ്ജ്വല വരവേൽപ്പ് നൽകി. ആയിരക്കണക്കിന് ആരാധകർ ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിൽ ഒത്തുകൂടി. ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിലെ റോയൽ വിഐപി ലോഞ്ചിൽ ഷെയ്ഖ് ഖാലിദ് താരങ്ങളെ സ്വീകരിച്ചു.
തുറന്ന ബസിലാണ് താരങ്ങളെ സമ്മേളനവേദിയിലേക്ക് ആനയിച്ചത്. റോഡരികിൽ ആരാധകർ താരങ്ങളെ എതിരേറ്റു. നൂറുകണക്കിന് ആരാധകർ അവരുടെ കാറുകളിലും മോട്ടർ ബൈക്കുകളിലും ബസിനെ പിന്തുടർന്നു.ഘോഷയാത്ര ഷെയ്ഖ് ഈസ കോസ്‌വേ, കിങ് ഫൈസൽ ഹൈവേ, ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ, വാലി അൽ അഹദ് ഹൈവേ വഴി റിഫ ക്ലോക്ക് റൗണ്ട് എബൗട്ട് വരെ സഞ്ചരിച്ചു. റിഫയിലെ ബഹ്‌റൈൻ നാഷനൽ സ്റ്റേഡിയത്തിൽ ബഹ്‌റൈൻ രാജാവിന്‍റെ നേതൃത്വം നൽകിയാണ് ആഘോഷപരിപാടികൾ നടത്തിയത്.
മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള രാജ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് (എസ്‌സിവൈഎസ്) ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, എസ്‌സിവൈഎസ് ഫസ്റ്റ് ഡപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
ദേശീയ സ്റ്റേഡിയത്തിലെ ആഘോഷങ്ങളിൽ ടീമിന്‍റെ നിശ്ചയദാർഢ്യത്തെ ബഹ്‌റൈൻ രാജാവ് പ്രശംസിച്ചു. ബഹ്‌റൈൻ ഫുട്‌ബോളിന്‍റെ ഭാവി വാഗ്ദാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.