Home

ഗൗരിയമ്മ ; ജീവിതം സമരമാക്കി മാറ്റിയ പോരാളി, നേരിട്ടത് കൊടിയ പീഡനങ്ങളുടെ ക്രൂരത

ലാത്തിക്ക് പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ തനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളു ണ്ടാവുമായിരുന്നു എന്ന ഗൗരിയമ്മയുടെ ആ ഒരൊറ്റ വാചകം മതി അവര്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ ക്രൂരതയളക്കാന്‍

സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‍. കേരളീയ സമൂഹിക,രാഷ്ട്രീയ ജീവിതത്തിന്റെ ഗതി മാറ്റിയ നിരവധി ഭരണപരിഷ്‌കാരങ്ങളുടെ ശില്‍പി.എല്ലാറ്റിലുമുപരി ജീവിതം തന്നെ സമരമാക്കി മാറ്റിയ പോരാളി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയുണ്ട് കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെന്ന കെആര്‍ ഗൗരിയമ്മക്ക്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തിയത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവ ര്‍ത്തനം ദുഷ്‌കരമായ കാലം. നിരന്തരമായ പൊലീസ് വേട്ടയും ഭൂപ്രമാണിമാരുടെ കൊടിയ മര്‍ ദ നവും. ലാത്തിക്ക് പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ തനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളു ണ്ടാവു മായിരുന്നു എന്ന ഗൗരിയമ്മയുടെ ആ ഒരൊറ്റ വാചകം മതി അവര്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ ക്രൂരതയളക്കാന്‍.

രാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍ 1953ലെ തിരുവിതാംകൂര്‍ നിയമസഭാംഗത്വമാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ തുടക്കം. തൊട്ടടുത്ത വര്‍ഷം തിരു-കൊച്ചി നിയമസഭയിലെത്തി. 1956ല്‍ ഐ ക്യകേരളത്തിന്റെ ആദ്യമന്ത്രിസഭയില്‍ അംഗമായി. 1957ല്‍ ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ റവന്യു മന്ത്രിയായി ചരിത്ര ത്തിന്റെ തോളോട് തോള്‍ ചേര്‍ന്നു നിന്ന ഗൗരിയമ്മ സഹചാരിയായ സഖാവ് ടി വി തോമസിനെ പാര്‍ട്ടി നിര്‍ദേശപ്രകാരം ആ വര്‍ഷം തന്നെ ജീവിതപങ്കാളിയാക്കി. ഗൗരിയമ്മയുടെ ആദ്യത്തെ തടവുജീവിതം തുടങ്ങുന്ന 1950 മുതല്‍ പിന്നീടുളള അരനൂറ്റാണ്ടിലേറെ കാലവും അതിനുശേ ഷവും കേരള രാഷ്ട്രീയത്തിലെ അനിവാര്യതയായി നിലനിന്നു ഗൗരിയമ്മ

1957ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ വകുപ്പുമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിന്റെ ജാതകം തിരുത്തിയ കേരള കാര്‍ഷിക പരിഷ്‌കരണ നിയമവും ഭൂമി പതിച്ചുകൊടുക്കല്‍ നിയമവും നിയമസഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും. അഞ്ചാം നിയമസഭയൊഴികെ ആദ്യ നിയമ സഭ മുതല്‍ പതിനൊന്നാം നിയമസഭ വരെ എല്ലാ സഭകളിലും ഗൗരിയമ്മയുണ്ടായിരുന്നു. 2006ല്‍ അരൂരില്‍ എഎം ആരിഫിനോട് പരാജയപ്പെട്ടു. 12 തവണ നിയമസഭയിലേക്ക് മത്സരിച്ചതില്‍ രണ്ടാമത്തെ തോല്‍വി. അഞ്ച് തവണ മന്ത്രിയായി. റവന്യൂവിനു പുറമേ വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

പോരാട്ടം തന്നെ ജീവിതം ജീവിതയാത്രയിലുടനീളം ഒരു പോരാളിയായിരുന്നു ഗൗരിയമ്മ. പാര്‍ട്ടിക്ക് വേണ്ടിയും പാര്‍ട്ടിക്കുള്ളിലും അവര്‍ ഒരു പോലെ പൊരുതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പോടെ കുടുംബജീവിതം വരെ ഉപേക്ഷിച്ചു. പുരുഷാധിപത്യ രാഷ്ട്രീയയുക്തിക്ക് അസ്വസ്ഥത യുണ്ടാക്കു ന്നതായിരുന്നു ഗൗരിയമ്മയുടെ നിലപാടുകള്‍. അതുകൊണ്ടു തന്നെയാകണം അര്‍ഹതപ്പെട്ട പല വാതിലുകളും ഗൗരിക്ക് മുന്നില്‍ തുറന്നില്ല. കേരം തിങ്ങും കേരളനാട്, കെആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് ജയത്തിനപ്പുറത്തേക്ക് എത്തിയില്ല.

സമ്പന്ന കുടുംബത്തിന്റെ കൊടിക്കൂറകള്‍ അവരെ ആകര്‍ഷിച്ചതേയില്ല. പകരം ചെളിയിലാണ്ട ജനജീവിതത്തിന് ഒപ്പം നിന്നു. പ്രിയപ്പെട്ടവരുടെ ശവശരീരം, പായയില്‍ പൊതിഞ്ഞ് കെട്ടി ആറ്റില്‍ താഴ്ത്തേണ്ടി വന്നിരുന്ന ജനതക്ക് താങ്ങായി നിന്നു. ശവം ദഹിപ്പിക്കാന്‍ പോലും ആറടി മണ്ണില്ലാത്ത മനുഷ്യര്‍ക്ക് സ്വന്തം ഭൂമി എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിന് ഗൗരിയമ്മ വഹിച്ച പങ്ക് വലുതാണ്

ജനനം കര്‍ഷക പോരാട്ടങ്ങളുടെ ഭൂമിയില്‍ കര്‍ഷക പോരാട്ടങ്ങളുടെ സമരഭൂമിയായ ആലപ്പുഴ യില്‍ 1919 ജൂലൈയില്‍ ആയിരുന്നു ഗൗരിയമ്മ യുടെ ജനനം. കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയുടെയും രണ്ടാമത്തെ മകള്‍. അച്ഛന്‍ ആരംഭിച്ച ഏകാംഗ വിദ്യാലയത്തിലും തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരാസേസിലും ഉപരിപഠനം. തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമ ബിരുദം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തിയത് മുതല്‍ അവസാന ശ്വാസം വരെ ജനപക്ഷത്ത് നിലയുറപ്പിച്ച ഗൗരിയമ്മക്ക് ഗൗരിയമ്മയ്ക്ക് അന്തിമാഭിവാദനങ്ങള്‍ അര്‍പ്പിക്കാന്‍ ഒരുങ്ങുയാണ് കേരളം

 

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.