Kerala

ഗൗരിയമ്മയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചത് കോടിയേരിയുടെ സഹായത്താല്‍ : സംവിധായകന്‍ അഭിലാഷ് കോടവേലി

കെ ആര്‍ ഗൗരിയമ്മയുടെ ഇതിഹാസതുല്യമായ ജീവിതത്തെ വെള്ളിത്തിരയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ തന്നെ ഏറ്റവും അധികം സഹായിച്ചത് കോടിയേരി ബാല കൃഷ്ണന്‍ ആയിരുന്നുവെന്ന് സംവിധായകന്‍ അഭിലാഷ് കോടവേലി

കൊച്ചി: കെ ആര്‍ ഗൗരിയമ്മയുടെ ഇതിഹാസതുല്യമായ ജീവിതത്തെ വെള്ളിത്തിരയിലൂടെ പ്രേക്ഷ കരിലേക്കെത്തിക്കാന്‍ തന്നെ ഏറ്റവും അ ധികം സഹായിച്ചത് കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നുവെന്ന് സം വിധായകന്‍ അഭിലാഷ് കോടവേലി. പൊതുവെ ദേഷ്യക്കാരിയായ ഗൗ രിയമ്മയെ സമീപിക്കാന്‍ എനിക്ക് ഭയമായിരുന്നു. പക്ഷേ ആ മാതൃകാ ജീവിതത്തെ ചിത്രീകരിക്കുക എന്റെയൊരു സ്വപ്നം തന്നെയായിരുന്നു. അതിനുവേണ്ടി ഞാന്‍ പല യാളുകളെയും സമീപിച്ചെങ്കിലും ആരും കാര്യമായി സഹകരിച്ചില്ല- അഭിലാഷ് കോടവേലി പറ ഞ്ഞു.

വളരെ യാദൃശ്ചികമായിട്ടാണ് കോടിയേരിയെ സമീപിക്കുന്നത്. അക്കാലത്ത് സിപിഎം സെക്രട്ടറിയാ യിരുന്ന കോടിയേരിയെ എകെജി സെന്ററില്‍ ചെന്നാണ് ഞാന്‍ കാണു ന്നത്. മുന്‍പരിചയമോ മറ്റു ബന്ധങ്ങളോ കോടിയേരിയുമായി എനിക്കുണ്ടായിരുന്നില്ല. പക്ഷേ ഗൗരിയമ്മയുടെ ജീവിതം ഒരു ഹ്രസ്വചിത്രമാക്കാനുള്ള എന്റെ ആഗ്രഹത്തിന് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു. പിന്നീട് വളരെ മനോഹരമായി തന്നെ അത് ചിത്രീകരിക്കുവാനും റിലീസ് ചെയ്യുവാനും എല്ലാ സഹായങ്ങ ളും ചെയ്തു തന്നത് കോടിയേരിയായിരുന്നു. അക്കാരണത്താല്‍ തന്നെ ഞാന്‍ എന്നും കോടിയേരി യോട് കടപ്പെട്ടിരിക്കുന്നു.

പിന്നീട് നങ്ങേലിയുടെ ജീവിതം ഒരു ഡോക്യുമെന്ററിയാക്കി ഒരുക്കിയപ്പോഴും അത് റിലീസ് ചെയ്യാ നും കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായി. ഈ മേഖലയില്‍ ഒരു പുതുമുഖമായിട്ടും എന്നെപ്പോലൊ രാളെ സഹായിക്കാന്‍ സന്മനസ്സ് കാട്ടിയ ആ സഖാവിന്റെ കരുതലും സ്‌നേഹവും തികച്ചും മാതൃക ത ന്നെയാണ്. പുതിയ കാലത്തും ഇ ത്തരം ചേര്‍ത്തുപിടിക്കുന്ന സഖാക്കളെയാണ് നമുക്ക് ആവശ്യം- അഭിലാഷ് കോടവേലി പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.