ബര്‍ലിന്‍ : ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2022 ലെ പ്രവാസി മാധ്യമ പുരസ്കാരത്തിന് യൂറോപ്പിലെ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഓൺലൈൻ മുഖ്യപത്രാധിപരുമായ ജോസ് കുമ്പിലുവേലിൽ (ജർമനി) അർഹനായി . കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ യൂറോപ്പിന് പുറത്തുള്ള മലയാളികൾക്കിടയിലും ജോസ് കുമ്പിളൂവേലിൽ ഏറെ ചിരപരിചിതനാണ്. പ്രവാസികളെ ഫോക്കസ് ചെയ്തുള്ള പ്രവർത്തന ശൈലിയിൽ മികച്ച പത്രപ്രവർത്തകൻ എന്ന ബഹുമതിയാണ് ജോസ് കുമ്പിലുവേലിക്ക് സമ്മാനിക്കുക .
ജെർമ്മനിയിലെ കൊളോൺ നഗരത്തിന് അടുത്തുള്ള ഒയിസ്കിർഷൻ ഡാലം ബേസൻ ഹൌസിൽ ജൂലൈ 27 മുതൽ 31 വരെ മൂപ്പത്തിമൂന്നാമത് പ്രവാസി സംഗമം നടക്കും . ജൂലൈ 30ന് സംഗമത്തിന്റെ സമാപനസമ്മേളനത്തിൽവച്ച് അവാർഡ് സമ്മാനിക്കുമെന്ന് ജിഎംഫ് ഗ്ലോബൽ ചെയർമാനും ലോകകേരള സഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ അറിയിച്ചു .
ജി .20 ഗ്ലോബൽ ഇനിഷ്യറ്റീവിന്റെ കോഓർഡിനേഷൻ ഓഫീസ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി ആയിരിക്കും. ജർമ്മനിയിലെ പ്രമുഖകലാ സാംസ്കാരിക സംഘടനാ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും .
കഴിഞ്ഞ 30 വർഷമായി ജർമനിയിലെ കൊളോണിൽ താമസിക്കുന്ന ജോസ് കുമ്പിളൂവേലിൽ ,പത്തനംതിട്ട ചുങ്കപ്പാറ സ്വദേശിയാണ് . യൂറോപ്പിൽ നിന്നുള്ള മലയാളത്തിലെ ആദ്യത്തെ ന്യൂസ് പോർട്ടലുകളുടെ സ്ഥാപകനും ,ചീഫ് എഡിറ്ററുമാണ് . ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മൽസരത്തിനു പുറമേ യൂവേഫ ഫൂട്ബോൾ മൽസരങ്ങൾ നിരവധി വർഷങ്ങളിൽ ലൈവ് ആയും പ്രിൻറ് മീഡിയക്കൂവേണ്ടിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട് കൂടാതെ വത്തിക്കാനിൽ നടന്ന ഇന്ത്യയൂമായി ബന്ധപ്പെട്ട എല്ലാ വിശുദ്ദ പ്രഖ്യാപനചടങ്ങുകളൂടെ ലൈവ് റിപോർട്ടിങ്ങും നടത്തിയിട്ടുണ്ട് .
ജർമനിയിലെ മികച്ചസംഘാടകനും കലാസാംസ്കാരിക സംഘടനാതലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ജോസ് കുമ്പിളൂവേലിൽ കഴിഞ്ഞ 22 വർഷമായി കേരള സമാജം കൊളോൺ കൾച്ചറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു .
കേരള പീപ്പിൾസ് ആർട്സ് ക്ലബ് ജർമനിയുടെ (കെ . പി . എ. സി ജർമ്മനി ) സ്ഥാപകനും നിലവിലെ പ്രസിഡൻറ്റുമാണ് . വേൾഡ് മലയാളി കൗണ്‍സില്‍ ,ജർമ്മൻ പ്രൊവിഡൻസ് പ്രസിഡൻറ് ,ഗ്ലോബൽ മലയാളി പ്രസ് ആക്ടിങ് സെക്രട്ടറി തുടങ്ങിയ പദവിയും അദ്ദേഹം വഹിക്കുന്നു। യൂറോപ്പിലെ മികച്ച പത്രപ്രവർത്തനത്തിന് ഹൈഡൽ ബെർഗ് ആസ്ഥാനമായുള്ള കേരള ജർമ്മൻ കൾച്ചറൽ ഫോറത്തിന്റെയും 2008 ലെ മാധ്യമ അവാർഡ് നേടിയിട്ടുണ്ട് . നിലവിൽ ജർമ്മനിയിലെ ഉന്നത വിദ്യാഭാസം,പഠനം ,തൊഴിൽസാധ്യത തൂടങ്ങിയ മേഖലകളിലെ കുടിയേറ്റ സാധ്യതകളെപറ്റി നിരന്തരം വെബ്മിനാറുകളിൽ മാർഗനിർദേശം നല്കുന്നുണ്ട് . ഭാര്യ ഷീന(നഴ്സ്), 2 മക്കൾ മെക്കാനിക്കൽ എഞ്ചിനിയറിംഗ് അവസാനവർഷ വിദ്യാർഥിയായ ജെൻസ് ,ടീച്ചിങ് പ്രൊഫഷൻ രണ്ടാം സെമസ്റ്റർ വിദ്യാർഥി ജോയൽ . ഇരുവരും വെസ്റ്റ് ഫാലിയ ആഹൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളാണ് .
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.