കുവൈത്തിൽ വേനൽ മഴ ; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വേനല്‍ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ ശനിയാഴ്ച വൈകുന്നേരം വരെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു. ജഹ്റ, സബാഹ് അല്‍ അഹമ്മദ്, അല്‍ വഫ്ര മേഖലകളിലാണ് മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യത.
അസ്ഥിരമായ കാലാവസ്ഥയ്ക്കാണ് നാളെയും മറ്റെന്നാളും സാധ്യതയുള്ളത്. ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. ആര്‍ദ്രത 90 ശതമാനം വരെ ഉയരും. ശനിയാഴ്ചയോടെയാണ് മഴ ഏറ്റവും ശക്തിപ്രാപിക്കുക. 24 മണിക്കൂറും കാലാവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്ന് വിദഗ്ധന്‍ അബ്‍ദുള്‍ അസീസ് അല്‍ ഖരാവി പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് മഴ കനക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.