Breaking News

ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ബഹുമതി ഏറ്റുവാങ്ങി നരേന്ദ്ര മോദി; പ്രധാനമന്ത്രി നൈജീരിയയിൽ

അബുജ : നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഉയർന്ന മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നൈജീരിയയിൽ എത്തിയതായിരുന്നു അദ്ദേഹം. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തി.‘‘ചർച്ചകൾക്ക് ശേഷം ഞങ്ങളുടെ ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 17 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഞങ്ങൾ 20 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്’’ – പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നൈജീരിയൻ തലസ്ഥാനമായ അബുജയിലെത്തിയത്. 2007 ഒക്ടോബറിൽ പ്രധാനമന്ത്രി ആയിരുന്ന ഡോ. മൻമോഹൻ സിങ് നൈജീരിയ സന്ദർശിച്ചിരുന്നു. 60 വർഷത്തിലേറെയായി ഇരു രാജ്യങ്ങളും അടുത്ത പങ്കാളികളാണ്. 1958ലാണ് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചത്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നൈജീരിയയുടെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഏറ്റുവാങ്ങി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.