കഴിഞ്ഞ രണ്ടു ദിവസമായി ഓൺ ലൈൻ ആയി നടന്നു വരുന്ന ഇൻസൈറ്റ് ക്രിയേറ്റിവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്തരാഷ്ട്ര ഹാഫ് ഫെസ്റ്റിവലിൽ രാജേഷ് കെ.എം. സംവിധാനം ചെയ്ത “2 .43 AM” എന്ന ചിത്രത്തിന് ലഭിച്ചു. അൻപതിനായിരം രൂപയും, ശില്പി ശ്രീ. വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം .
ഇമ ബാബുവിൻ്റെ “ലൈഫ് ഓഫ് ലീഫ്”, ജാവിയർ മദീന ഗോൺസാലസിൻ്റെ
” ഗ്രാസിയാസ് ” , ജിഷ്ണു വാസുദേവൻ്റെ “ഹിഡൻ” , ബേസിൽ പ്രസാദിൻ്റെ ” ഇമ” ,
ഹംബെർട്ടോ ചെക്കോപിയറിയുടെ
” എ ഹൈക്കു എബൌട്ട് ടാറ്റൂസ്” എന്നീ ചിതങ്ങൾ റണ്ണറപ്പ് അവാർഡുകളും നേടി. അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് റണ്ണറപ് അവാർഡ്.
ആദ്യമായി മേളയിൽ ഉൾപ്പെടുത്തിയ ഒരുമിനുട്ടിൽ താഴെയുള്ള ചിത്രങ്ങൾക്കായുള്ള ‘മൈന്യൂട്’ വിഭാഗത്തിൽ ജിഷ്ണു വാസുദേവൻ സംവിധാനം ചെയ്ത
” സ്കൈ” എന്ന ചിത്രം സിൽവർ സ്ക്രീൻ അവാർഡിന് അർഹമായി.
പതിനായിരം രൂപയും ശില്പി ശ്രീ. വി. കെ. രാജൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ പുരസ്‌കാരം.
ജൂറി ചെയർമാൻ ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ , ജൂറി അംഗങ്ങളായ ചലച്ചിത്ര സംവിധായകൻ ശ്രീ. ഷെറി ഗോവിന്ദൻ, ചലച്ചിത്ര നിരൂപകൻ ഡോക്ടർ കെ. പി. ജയകുമാർ എന്നിവർ ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു. നേരത്തെ സമാപന സമ്മേളനം പ്രസിദ്ധ ഛായാഗ്രാഹകൻ ശ്രീ. മധു അമ്പാട്ട് ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര നിരൂപകനും
സംഘാടകനുമായ
ശ്രീ. വി.കെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ്, പ്രസിഡണ്ട് കെ. ആർ. ചെത്തല്ലൂർ, വൈസ് പ്രസിഡണ്ട് സി.കെ. രാമകൃഷ്ണൻ, ട്രെഷറർ മാണിക്കോത്ത് മാധവദേവ്, സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവർ സംസാരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.