ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. മുതിര്‍ന്ന നേതാവ് ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് വിമതനീക്കം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെ പിയിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്
പനാജി: ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. മുതിര്‍ന്ന നേതാവ് ദി ഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് വിമതനീക്കം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ യാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അതിനിടെ,മൈക്കിള്‍ ലോബോയെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് നീക്കി കോണ്‍ഗ്രസ്.ലോബോ മുഖ്യമ ന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി കണ്ടതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയെ ദുര്‍ബ ലപ്പെ ടുത്താന്‍ ലോബോ ഗൂഢാലോചന നടത്തിയെന്നും ബിജെപിക്കായി പ്രവര്‍ത്തിച്ചെന്നും ആരോപിച്ചാണ് നടപടി. സഭാസമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍നിന്ന് 7 എംഎല്‍എമാര്‍ വിട്ടുനിന്നു. പ്രതിപക്ഷനേതാവിനൊപ്പം നാലും എംഎല്‍എമാരും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
ഇന്ന് രാവിലെ 10 എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. മൈക്കിള്‍ ലോബോ യും ഭാര്യ ദെലീല ലോബോയും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഈ വര്‍ഷം ജനുവരിയിലാണു ബി ജെപി വിട്ടു കോണ്‍ഗ്രസിലെത്തിയത്. ഭാര്യയെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണു മൈക്കി ള്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു ഗോവയുടെ ചുമതലയുണ്ടായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാ വിസ് പ്രതികരിച്ചത്.
ഉത്തര ഗോവയിലെ ശക്തനായ നേതാവാണു മൈക്കിള്‍ ലോബോ. പ്രമോദ് സാവന്ത് സര്‍ക്കാരില്‍ മന്ത്രി യുമായിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തുട ര്‍ന്നപ്പോള്‍, ലോബോയെ കോണ്‍ ഗ്രസ് പ്രതിപക്ഷ നേതാവായി നിയമിച്ചു. 11 എംഎല്‍എമാരില്‍ 10 പേരും ബിജെപിയില്‍ ചേരുമെന്നും പ്രചരിക്കുന്നുണ്ട്. ഇങ്ങനെയാ ണെങ്കില്‍ കൂറുമാറ്റ നിരോധന നിയമം എംഎല്‍എമാര്‍ക്കു ബാധകമാ കില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു കൂറുമാറില്ലെന്നു ഭരണഘടന തൊട്ടു സത്യം ചെയ്യിച്ചാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.