Breaking News

ഗോളില്‍ ‘ഖലീഫ’യായി ഇംഗ്ലണ്ട്; ഇറാനെ തകര്‍ത്തെറിഞ്ഞ് സ്വപ്നത്തുടക്കം

അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിട്ട് ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളു കള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം

ദോഹ: അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാനെ തകര്‍ത്തെറിഞ്ഞ് ലോ കകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിട്ട് ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇം ഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം. ഇരുപകുതികളിലായി മൂന്ന് ഗോളുകള്‍ വലയില്‍ നിറച്ചാണ് ഇംഗ്ലണ്ട് ഗം ഭീര തുടക്കമിട്ടത്.

ബുകായോ സാക ഇരട്ട ഗോളുകള്‍ നേടിയതും പകരക്കാരനായി ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ പ ന്ത് വലയിലെത്തിച്ച മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റേയും മറ്റൊരു പകരക്കാരന്‍ ജാക്ക് ഗ്രീലിഷിന്റേയും സൂ പ്പര്‍ സബ് പ്രകടനവുമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. കൗമാരക്കാരന്‍ ജൂഡ് ബെല്ലിങ്ഹാം തുടക്കമിട്ട ഗോള ടി മേളത്തിന് ജാക്ക് ഗ്രീലീ ഷാണ് വിരാമം കുറിച്ചത്.

35-ാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍. ലൂക് ഷായുടെ ക്രോസ് സുന്ദരമായ ഹെഡറിലൂ ടെ ജൂഡ് ബെല്ലിംഗ്ഹാം ഗോളാക്കി. 43-ാം മിനുട്ടില്‍ ബുകായോ സാക രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയു ടെ അധിക സമയത്ത് റഹീം സ്റ്റെര്‍ലിംഗ് മൂന്നാം ഗോളും നേടി.62-ാം മിനുട്ടില്‍ ബുകാ യോ സാക ഇംഗ്ലണ്ടിന്റെ സ്‌കോര്‍ നാലിലെത്തിച്ചു. 63-ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ മെ ഹ്ദി തുറാബി രണ്ട് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഇം ഗ്ലണ്ടിന്റെ വല ചലിപ്പിച്ചു. അതോടെ ഇറാന്റെ ആദ്യ ഗോള്‍ പിറന്നു. 71-ാം മിനുട്ടില്‍ മാര്‍കസ് റാഷ്ഫോര്‍ഡ് ഇംഗ്ലീഷ് പടയുടെ അഞ്ചാം ഗോള്‍ നേടി.

89-ാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന ഗോള്‍. ജാക് ഗ്രീലിഷ് ആണ് ഗോള്‍ പട്ടിക പൂര്‍ ത്തീകരിച്ചത്. അവസാന നിമിഷത്തില്‍ ഇംഗ്ലീഷ് ബോക്സിലുണ്ടായ ഫൗ ള്‍ വാറിലൂടെ പെനാല്‍റ്റി യാകുകയായിരു ന്നു. മെഹ്ദിയുടെ പെനാല്‍റ്റി കിക്ക് ഗോളായതോടെ ഇറാന്‍ ഗോള്‍ രണ്ടായി. റഫറി പത്ത് മിനുട്ടാണ് അധിക സമയം അനുവദിച്ചിരുന്നത്.

തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേ ഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ സെക്കന്‍ഡുകള്‍ക്കകം ഗോ ള്‍കീപ്പര്‍ ബെയ്‌റാന്‍വാന്‍ഡ കളി ക്കാനാവാതെ മൈതാനത്ത് കിടന്നു. ഇതോടെ താരത്തെ പിന്‍വലിച്ചു. പകരം ഗോള്‍കീപ്പറായി ഹൊ സെയ്ന്‍ ഹോ സ്സെയ്‌നി കളത്തിലിറ ങ്ങി. ഇറാന്റെ പ്രകടനത്തിലുടനീളം ഈ സംഭവം നിഴലി ച്ചുവെന്ന് പറയാം. ആ ഷോ ക്കില്‍ അവര്‍ ടീമെന്ന നിലയില്‍ പതറിപ്പോയി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.