കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായി രുന്നു. അക്കാല ഓര്‍മ്മകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെ ന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്ര ത്തിലും ഓരോ പ്രദേശമാണ് വരഞ്ഞതെന്ന് ശാന്തി പറഞ്ഞു. സ്ത്രീകള്‍ ഓല മെടയുന്നത്, കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ പോകുന്നത്, പൂക്കളിറുക്കുന്നത്, പായ വില്‍ക്കാന്‍ കൊണ്ടുപോകുന്നത്, സ്ത്രീകളൊരുമിച്ച് കിണര്‍ വെള്ളം കോരുന്നത് ….. തുടങ്ങി കഥകള്‍ പറയാനുണ്ട് ഓരോ ചിത്രത്തിനും.
കൊച്ചി: പരിസരങ്ങളുടെ കാലാനുസൃത മാറ്റങ്ങള്‍ ആസ്പദമാക്കിയ ജീവിതവര്‍ത്തമാനങ്ങളാണ് ബിനാ ലെയില്‍ ഇ എന്‍ ശാന്തി എന്ന മലയാളി ചിത്രകാരിയുടെ കലാവിഷ്‌കാരങ്ങള്‍. ഗൃഹാതുരത്വമാര്‍ന്നവ. നാഗങ്ങളെ കുടിയിരുത്തിയ കാവും പാലമരവും ഒക്കെ ഈ ഇരിങ്ങാലക്കുടക്കാരിയുടെ വര്‍ണ്ണ ചിത്രങ്ങ ളില്‍ ജീവനോടെ നിറയുന്നു. കുടുംബവീടും ബാല്യകാല സ്മരണകളും പഴമയില്‍ നിന്നു പുതുമയിലേക്ക് ചേക്കേറിയ കാവിന്റെ സംക്രമണവുമടങ്ങിയ നിറങ്ങളില്‍ ഭാവത്തികവ് പകര്‍ന്ന രണ്ട് പരമ്പരകളായാണ് ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ശാന്തിയുടെ പെയിന്റിംഗുകള്‍.
വീട്ടുതൊടിയിലെ കാവും മരങ്ങളും കുഞ്ഞു ശാന്തിയുടെ മനസ്സില്‍ ഭയം കോറിയിരുന്നു. കാവ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും ആചാരാനുഷ്ഠാനങ്ങളില്‍ മൂടപ്പെട്ട കാ വ് പെണ്‍കുട്ടികള്‍ക്ക് വിലക്കപ്പെട്ട താ യിരുന്നു. കേട്ടറിഞ്ഞ ആ വിലക്കുകള്‍ക്കാണ് ശാന്തി ചിത്രങ്ങളായി ആഖ്യാനം നല്‍കിയത്. കുട്ടിക്കാല ത്തെ ഭയം മുതിര്‍ന്നപ്പോള്‍ ജി ജ്ഞാസയ്ക്ക് വഴിമാറി. പഴയ കാവിന്റെ നഷ്ടങ്ങളും പുതിയ കാവിന്റെ നിര്‍മി തിയും ചിത്രങ്ങളാക്കണമെന്ന ആഗ്രഹം അങ്ങനെയുണ്ടായതാണെന്നു ശാന്തി പറയുന്നു. ബി നാലെയി ലെ കാവിന്റെ ചിത്രങ്ങള്‍ തീര്‍ത്തും ഭാവനയാണെന്നും ഇതുവരെ കാവ് നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെ ന്നും ചിത്രകാരി.
കുട്ടിക്കാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കൂട്ടുകാരോടൊപ്പം കളിക്കുന്നതിന് പരിമിതികളുണ്ടായി രുന്നു. അക്കാല ഓര്‍മ്മകള്‍ ചെറുചെറു ചിത്രങ്ങളാക്കി. 12-18 സെന്റിമീറ്റര്‍ വലുപ്പത്തിലുള്ള ഓരോ ചിത്ര ത്തിലും ഓരോ പ്രദേശമാണ് വരഞ്ഞതെന്ന് ശാന്തി പറഞ്ഞു. സ്ത്രീകള്‍ ഓല മെടയുന്നത്, കൂട്ടുകാരോടൊ പ്പം സ്‌കൂളില്‍ പോകുന്നത്, പൂക്കളിറുക്കുന്നത്, പായ വില്‍ക്കാന്‍ കൊണ്ടുപോകുന്നത്, സ്ത്രീകളൊരുമിച്ച് കിണര്‍വെള്ളം കോരുന്നത് ….. തുടങ്ങി കഥകള്‍ പറയാനുണ്ട് ഓരോ ചിത്രത്തിനും. പോസ്റ്റ് കളര്‍, ആക്രി ലിക്, വാട്ടര്‍ കളര്‍ എന്നിവയായിലാണ് ദശകത്തിലേറെയായി തൃശ്ശൂര്‍ ജവഹര്‍ ബാലഭവനിലെ കലാധ്യാ പികയായ ശാന്തി ചിത്രങ്ങളൊരുക്കിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.