റിയാദ് : തലപ്പാറയിലെ ദേശീയപാത തകർന്ന സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ സുതാര്യവും ശക്തവുമായ നിയമങ്ങൾ കേരളത്തിൽ നിലവിൽ വരേണ്ടതിന്റെ ആവശ്യകത ചർച്ചയായിക്കൊണ്ടിരിക്കുന്നു. നാട്ടിലെ വികസന കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളികൾ “സൗദി റോഡ് മോഡൽ” പിന്തുടരേണ്ടത് കാലഹരണപ്പെട്ടതല്ലെന്ന് മുന്നോട്ടുവെക്കുകയാണ്.
സൗദി അറേബ്യയിലെ റോഡ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി റോഡ്സ് ജനറൽ അതോറിറ്റി പുതിയ റോഡ് കോഡ് കരട് ജൂൺ 27 വരെ പൊതുജനാഭിപ്രായത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഇതിൽ പ്രകാരം, റോഡ് ഗുണനിലവാരത്തിൽ ക്രെമക്കേടു കാണിക്കുന്നതിനും നിയമലംഘനത്തിനും കടുത്ത ശിക്ഷകൾ ഉൾപ്പെടുന്നു.
ഇത്തരം കർശന നടപടികൾ കേരളത്തിലുമുണ്ടായിരുന്നെങ്കിൽ റോഡുകളുടെ ഗുണനിലവാരവും സുരക്ഷയും കൂടുതൽ ഉറപ്പായേനെന്ന് പ്രവാസികൾ അഭിപ്രായപ്പെടുന്നു.
“നിർമാണത്തിലെ വീഴ്ചയ്ക്കുള്ള വ്യക്തമായ ഉത്തരവാദിത്വം, കരാറുകാരനും ഉദ്യോഗസ്ഥനും ഒരുപോലെ ബാധകമാക്കുമ്പോൾ മാത്രമേ റോഡുകളുടെ തകർച്ച അകറ്റാൻ കഴിയൂ,” എന്നത് പ്രവാസികളുടെ പൊതുവായ അഭിപ്രായമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.