ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു.പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പന യും സംസ്ഥാനത്ത് നിരോധിച്ചു.പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെ ടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാര ന് തിരിച്ചുനല്‍കി വിശദാംശ ങ്ങള്‍ ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സം സ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.
പാരസെറ്റമോള്‍ (ടി 3810), കാല്‍ഷ്യം വിത്ത് വിറ്റമിന്‍ ഡി 3 (ടിഎച്ച്ടി -21831), പാരസെറ്റമോള്‍ ആന്‍ഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപി ന്‍ 5, അമ്ലോഡിപൈന്‍ ഗുളിക (എഎംപി 1001), ഗ്ലിബന്‍ക്ലമൈഡ് ആന്‍ഡ് മെറ്റ്ഫോര്‍മിന്‍ (പിഡബ്ല്യുഒഎകെ 58), ലൊസാര്‍ടന്‍ പൊ ട്ടാസ്യം ഗുളിക (എല്‍പിടി 20024), എസ്വൈഎംബിഇഎന്‍ഡി- അല്‍ബെന്‍ഡസോള്‍ (എസ്ടി 20-071), ബൈസോപ്രോലോല്‍ ഫ്യുമേറേറ്റ് ഗുളിക (56000540), സൈറ്റികോളിന്‍ സോഡിയം ഗുളിക (ടി 210516), റോംബസ് ഹാന്‍ഡ് സാനിറ്റൈസര്‍ (292).
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.