അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃമാറ്റത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു. രാജിക്കത്ത് ആചാര്യ ദേവവൃ തിന്റെ വസതിയിലെത്തി കൈമാറി. അടുത്ത വ ര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മു ഖ്യമന്ത്രിയുടെ രാജി. ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃമാറ്റത്തിന് നിര്‍ദേശം നല്കി യിരുന്നു.
2022ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബിജെപിയ്ക്കുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു. വിജയ് രുപാണി സര്‍ക്കാര്‍ ഗുജറാത്തില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ബിജെപി സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ നേൃത്വത്തില്‍ പാര്‍ട്ടി ഉന്നതതല യോഗം ചേ രുന്നതിനിടെയാണ് മുഖ്യമന്ത്രി രാജിവച്ചിരിക്കുന്നത്.
സംസ്ഥാന,കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്ന തായും സൂചനയുണ്ട്.രൂപാണിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അതൃ പ്തിയുണ്ടായിരുന്നു. നേരത്തെ തന്നെ രൂപാണിയെ മാറ്റാനായി സംസ്ഥാന നേതൃത്വം ആവശ്യപ്പെ ട്ടിരുന്നു. എന്നാല്‍ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂപാണിക്ക് വേണ്ടി നിലപാടെടുക്കുക യായിരുന്നു.
ആരാണ് പുതിയ മുഖ്യമന്ത്രിയെന്നതില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും. പ്രബലമായ പട്ടേല്‍ വി ഭാഗത്തില്‍നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടു ത്തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേ ക്ക് നിതിന്‍ പട്ടേല്‍, പാര്‍ത്ഥിപ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ട്.
2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന നേതാവാണ് വിജയ് രുപാണി. ആനന്ദി ബെന്ഡ പട്ടേലിന് ശേഷമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.