മനാമ : ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. ദിസ് ഈസ് ബഹ്‌റൈനും പഞ്ചാബി വീർസയും ചേർന്നാണ് ഈ പരിപാടി ഒരുക്കുന്നത്. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാഷനൽ സ്റ്റേഡിയത്തിൽ വച്ച് പരിപാടി നടത്തും. 13 വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും ഈ നൃത്തത്തിൽ പങ്കെടുക്കാം.ഒരുമിച്ച് 5100 പേർ ബംഗ്രാ നൃത്തം ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇത് ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാൻ സഹായിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് @punjabivirsa23bahrain എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യുന്നവർക്ക് നൃത്തം പഠിക്കാനുള്ള വിഡിയോ ലിങ്ക് ലഭിക്കും.
പഞ്ചാബിലെ ഒരു ജനപ്രിയ നാടോടി നൃത്തമാണ് ബംഗ്രാ. സന്തോഷവും ആഘോഷവും പ്രകടിപ്പിക്കുന്ന ഒരു നൃത്തരൂപമാണിത്. സംഘാടകർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.