കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിടുന്നതിനുമുമ്പ് എക്‌സിറ്റ് പെർമിറ്റ് നിർബന്ധമെന്ന വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പടർന്നതിനെതിരെ അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. ഇതൊരു തെറ്റായ പ്രചാരണമാണെന്നും, അത്തരമൊരു ആവശ്യം നിലവിലില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ മാന്പവർ വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താകുറിപ്പിൽ പറയുന്നു.
സഹൽ ആപ്പ് വഴി സ്‌പോൺസർമാർ ഗാർഹിക തൊഴിലാളികൾക്കായി എക്‌സിറ്റ് പെർമിറ്റ് എടുക്കണം എന്ന സന്ദേശം തെറ്റായവ്യാഖ്യാനമാണെന്നും അതിൽ നൽകിയ വിവരങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും അതോറിറ്റി അറിയിച്ചു.
സഹൽ ആപ്പിലെ പബ്ലിക് അതോറിറ്റി ഫോർ മാന്പവർ സെക്ഷനിൽ യാത്രയുടെ തീയതി രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്താൽ എക്‌സിറ്റ് പെർമിറ്റ് നൽകണമെന്ന പ്രചാരണം പരന്നിരുന്നു. എന്നാൽ ഇതുവരെ ഗാർഹിക തൊഴിലാളികൾക്ക് എക്‌സിറ്റ് പെർമിറ്റ് ആവശ്യമാണ് എന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗികമായി ഒരു നടപടിക്രമം ആരംഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി ഈ മാസം മുതൽ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയതാണെങ്കിലും, ഈ നിയമം ഗാർഹിക തൊഴിലാളികളെ ബാധിക്കുന്നതല്ല. സർക്കാരിന്റെ സെക്ടറിലെ ജീവനക്കാർക്ക് നേരത്തെയും ഈ നിയമം നിലവിലുണ്ടായിരുന്നു.
തെറ്റായ പ്രചാരണങ്ങൾ വിചാരിച്ചു നയിക്കപ്പെടരുതെന്നും, വിശദീകരണങ്ങൾക്കായി അംഗീകൃത സർക്കാർ മാധ്യമങ്ങളേ ആശ്രയിക്കണമെന്നുമാണ് മാന്പവർ അതോറിറ്റിയുടെ അഭ്യർത്ഥന.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.