News

ഗാഡ്ഗിൽ റിപ്പോർട്ട് : സുപ്രീംകോടതിയിൽ അതിജീവന ഹർജി

കൊച്ചി: പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കാൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷനും 24 പരിസ്ഥിതി സംഘടനകളും സമർപ്പിച്ച ഹർജികൾ തള്ളിക്കളയണമെന്നാവശ്യപ്പെട്ട്  വ്യാഴാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കർഷകസംഘം അതിജീവനഹർജി നൽകും.
ഇടുക്കി ജില്ലയിൽ നിന്ന് 25,000 പേരാണ് ഇ മെയിൽ സന്ദേശം വഴിയാണ് അതിജീവനഹർജി സമർപ്പിക്കുന്നത്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ  നൽകിയ ഹർജി വെള്ളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ്  ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കൂടിയായ മുതിർന്ന അഭിഭാഷകൻ മുഗൾ റോത്തഗിയാണ് ഹാജരാകുന്നത്.
കസ്തൂരിരംഗൻ കമ്മിറ്റിയും ഉമ്മൻ വി. ഉമ്മൻ സമിതിയും ഇ.എസ്.എ പ്രഖ്യാപിച്ച കേരളത്തിലെ 123 വില്ലേജുകളിൽ 31 എണ്ണത്തെ പൂർണ്ണമായും  ഒഴിവാക്കിയും ബാക്കി 91 വില്ലേജിൽ സംരക്ഷിത വനം മാത്രം ഇ.എസ്.എ ആയി  പരിഗണിച്ചുമാണ് എൽ.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. സർക്കാർ നിലപാട് അംഗീകരിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സുപ്രീം കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘം ഹർജി നൽകുന്നത.്  വ്യാഴാഴ്ച രാവിലെ മുതൽ ഹർജി നൽകും. കർഷകസംഘം ജില്ലാ പ്രസിഡണ്ട് സി.വി വർഗീസ് തങ്കമണിയിലും ജില്ലാ സെക്രട്ടറി എൻ.വി ബേബി അടിമാലിയിലും ട്രഷറർ എൻ. ശിവരാജൻ കട്ടപ്പനയിലും സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ  ചെറുതോണിയിലും പി.പി ചന്ദ്രൻ കാഞ്ഞാറിലും നേതൃത്വം നൽകും. supremecourt@nic.in  എന്ന ഈ മെയിൽ വിലാസത്തിലാണ് ഹർജികൾ അയക്കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.