Home

ഗസല്‍ ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു

ബോളിവുഡ് ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യ യും ഗായികയുമായ മിതാലി സിംഗാണ് വിയോഗ വാര്‍ത്ത അറിയിച്ചത്

ന്യൂഡല്‍ഹി : ബോളിവുഡ് ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക  ഹൃദയം കവര്‍ന്ന പ്രശസ്ത ഗായകന്‍ ഭൂപീ ന്ദര്‍ സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യയും ഗായികയുമായ മിതാ ലി സിംഗാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. നിഹാല്‍ മകളാണ്.

ബോളിവുഡിലെ വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമായിരുന്ന അദ്ദേഹം ധാരാളം ഗാനങ്ങള്‍ക്ക് ഗിറ്റാറി സ്റ്റാ യും പ്രവര്‍ത്തിച്ചു. അമൃത്സറില്‍ ജനിച്ച ഭൂപീന്ദര്‍ പിതാവില്‍ നിന്നാ ണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.

ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡല്‍ഹി ദൂരദര്‍ശനുമായും ബന്ധ പ്പെട്ടു പ്രവര്‍ത്തിച്ചു. ഗിറ്റാര്‍ വാദന മികവ് ശ്രദ്ധയില്‍പ്പെട്ട സംഗീത സംവിധായകന്‍ മദന്‍മോഹന്‍ 1962ല്‍ മുംബൈയിലേക്ക് ക്ഷണിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഇതോടെ അദ്ദേഹം ബോളിവുഡി ന്റെ അനിവാര്യ ഭാഗമായി.

ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമേ നിരവധി സ്വതന്ത്ര ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഹഖീഖത്ത് എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി, തലത്ത് മഹ്‌മൂദ്, മന്നാഡേ എന്നിവര്‍ക്കൊപ്പവും പാടിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.