ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാര്‍ രാജ് ഭവനിലെത്തി. കറുത്ത നിറത്തിലുള്ള ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനമാണ് ഗവര്‍ണര്‍ക്ക് ഉപയോഗിക്കാനായി എത്തിയത്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാര്‍ രാജ് ഭവനിലെത്തി. കറുത്ത നിറത്തിലുള്ള ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനമാണ് ഗവര്‍ണര്‍ക്ക് ഉപയോഗിക്കാനായി എ ത്തിയത്. കാര്‍ ഗവര്‍ണര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
ഗവര്‍ണര്‍ക്കു പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുന്‍പ് അനുമതി നല്‍കിയിരു ന്നു. 85.11 ലക്ഷം രൂപയാണ് വാഹനം വാങ്ങാനായി ചെലവാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
മുന്‍ ഗവര്‍ണറുടെ കാലത്താണു പുതിയ വാഹനത്തിനായി രാജ്ഭവന്‍ സര്‍ക്കാരിനു കത്തു നല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ബെന്‍സ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മൂന്ന് ഗവര്‍ണര്‍മാര്‍ വാഹനം ഉപയോഗിച്ചു.
കേന്ദ്ര നിര്‍ദേശം അനുസരിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോഴോ ഒരു ലക്ഷം കിലോമീറ്റര്‍ കഴിയുമ്പോഴോ വാഹനം മാറ്റണം. പി സദാശിവം ഗവര്‍ണറായിരിക്കുമ്പോള്‍ തന്നെ കാര്‍ ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. ഇക്കാര്യം പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ പുതിയ വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.