Home

ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോ ടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ പറ ഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ മാത്രം ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നടത്തു ന്ന നിക്ഷേപങ്ങള്‍ 1,44,000 കോടിയിലെത്തിയെന്നും അഞ്ച് ഇരട്ടിയിലധികം വര്‍ദ്ധന നിക്ഷേപങ്ങളിലുണ്ടായതായും അദേഹം പറഞ്ഞു

കൊച്ചി: ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തി നുള്ളില്‍ മാത്രം ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ 1,44,000 കോടിയിലെത്തിയെ ന്നും അഞ്ച് ഇരട്ടിയിലധികം വര്‍ദ്ധന നിക്ഷേപങ്ങളിലുണ്ടായതായും അദേഹം പറഞ്ഞു.

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (ഐ.എന്‍.എം.ഇ.സി.സി) കേര ള ചാപ്റ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങ ളും തമ്മിലുള്ള വ്യാപാര സേവനത്തിന്റെ പാര്യമ്പരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേന്ദ്രസര്‍ക്കാരി ന്റെ വിദേശകാര്യനയങ്ങ ളുടെ ഭാഗമായി കഴിഞ്ഞ എട്ട് വര്‍ഷമായി ഗള്‍ഫ് നിക്ഷേപം അഞ്ചിരട്ടിയില്‍ അധികമാണ് വര്‍ദ്ധിച്ചത്.

യു.എ.ഇയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ 88 ദിവസത്തെ ചര്‍ച്ചകളിലൂടെ ഇന്ത്യയ്ക്ക് സാധി ച്ചുവെന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസപൂര്‍വ്വമായ ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ്. യു.എ.ഇ ആദ്യമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് ഇന്ത്യയുമായിട്ടാണ്. ആറു ഗള്‍ഫ് രാജ്യ ങ്ങളുമായും കരാര്‍ ഒപ്പിടാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

സ്വതന്ത്രവ്യാപാര കരാറിലൂടെ 2030ഓടുകൂടി യു.എ.ഇയുമായുള്ള ഉല്‍പ്പന്നങ്ങളിന്മേലുള്ള വ്യാപാരം എട്ട് ലക്ഷം കോടിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡിന്റെ ഭീഷണി മറികടന്നെങ്കിലും ആഭ്യന്തര യു ദ്ധങ്ങ ളും കാലാവസ്ഥ വ്യത്യാനവും മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ കൂട്ടായ പരിശ്രമം ആ വശ്യമാണെന്നും ഐ.എന്‍.എം.ഇ.സി.സി പോലുള്ള സ്വതന്ത്ര സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും വി. മുരളിധരന്‍ പറഞ്ഞു.

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സെന്‍ട്രല്‍ ഓഫീസ് ഉദ്ഘാടനം ഗള്‍ഫാര്‍ എഞ്ചിനിയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി സ്ഥാപകനും സംരംഭകനുമായ ഡോ. പി മുഹമ്മദലി ഗള്‍ഫാര്‍ നിര്‍വഹിച്ചു. ഐ.എന്‍.എം.ഇ.സി.സി ചെയര്‍മാന്‍ ഡോ. എന്‍.എം ഷറഫുദ്ദിന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്മാരായ ഡോ. ജെയിംസ് മാത്യു, അഹമ്മദ്ദ് കബീര്‍, സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്‌കുമാര്‍ മധുസുദനന്‍, ഡയറക്ടര്‍മാരായ ഡേവിസ് കല്ലൂക്കാരന്‍, മുഹമ്മദ്ദ് റാഫി, രാജേഷ് സാഗര്‍, എക്സിക്യുട്ടിവ് ഡയറക്ടര്‍ ടി.സി. വര്‍ഗീസ്, കെ. ഹരികുമാര്‍, ദീപക് അസ്വാനി, ശ്രീജിത് കുനീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.