ജയ്പൂര്‍: ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേ സെടുത്തതിന് പിന്നാലെ സ്വകാര്യ ആശുപ ത്രിയിയിലെ ഗൈ നക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഡോ.അര്‍ച്ചന ശര്‍മയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച താമസസ്ഥലത്തെ മുറിയിലാണ് അര്‍ച്ചനയെ ആത്മഹത്യ ചെയ്ത നിലയി ല്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഗര്‍ഭിണി മരിച്ചത്. ഡോക്ടറുടെ ചികിത്സാ പിഴവാ ണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഡോക്ടര്‍ക്കെതിരെ നട പടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഗര്‍ഭിണിയുടെ മരണത്തിന് പിന്നാലെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് അര്‍ച്ചനയുടെ ആ ത്മഹത്യ.
ഞായറാഴ്ച രാത്രിയാണ് 22കാരിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. അമിത രക്ത സ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഇതിന് കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് യുവ തിയുടെ കുടുംബം ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. യുവതിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്കെതി രെ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
കേസെടുത്ത ശേഷം ഡോക്ടര്‍ അര്‍ച്ചന മാനസിക സംഘര്‍ഷത്തിലായി. ഭര്‍ത്താവിനെയും മക്കളെയും ഉപദ്രവിക്കരുതെന്ന് അര്‍ച്ചന ആത്മഹത്യാക്കുറിപ്പില്‍ അധികൃത രോട് അഭ്യര്‍ഥിച്ചു. പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് അര്‍ച്ചനയുടെ ഭര്‍ത്താവ് ഡോ.സുനില്‍ ഉപാധ്യായ ആവശ്യപ്പെട്ടു. അവര്‍ എങ്ങ നെയാണ് അര്‍ച്ചനയ്‌ക്കെതിരെ സെക്ഷന്‍ 302 (കൊലപാതകക്കുറ്റം) പ്രകാരം കേസെടുത്തത്?. ഡോക്ട ര്‍മാരെ ഉപദ്രവിക്കുന്നത് തടയാന്‍ നിയമം ഉണ്ടാകണം. എന്റെ ഭാര്യ മരിച്ചു. എന്നാല്‍ മറ്റ് നിരപ രാധിക ളായ ഡോക്ടര്‍മാരുടെ കാര്യമോ?’. അര്‍ച്ചനയും ഭര്‍ത്താവും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രി നടത്തിയി രുന്നത്.
‘തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും
കൊന്നിട്ടില്ലെന്നും ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ്’
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും ഡോക്ടര്‍ ആത്മഹത്യാ കുറിപ്പില്‍ പറ യുന്നു. ‘ഞാന്‍ എന്റെ കുട്ടികളെ വളരെയധികം സ്നേഹിക്കുന്നു. അവരെ അനാഥരാക്കരുത്. ആ രെയും കൊന്നിട്ടില്ല. നിരപരാധികളായ ഡോക്ടര്‍മാരെ ഉപദ്രവിക്കരുത്. എന്റെ ആത്മഹത്യ നിരപ രാധിത്വം തെളിയിക്കും’- ഡോക്ടര്‍ ആത്മ ഹത്യാകുറിപ്പില്‍ പറയുന്നു.
ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് ഐഎംഎ രാജസ്ഥാനില്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചു. ഡോ ക്ടറുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോ ക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഡോ. അര്‍ച്ചന ശര്‍മയുടെ ആത്മഹത്യാ അങ്ങേയറ്റം ദു:ഖകരമായ സംഭവമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.