Breaking News

ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്ത്‌ സിറ്റി : വ്യാജ വെബ്‌സൈറ്റുകളില്‍ ചതിക്കപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. സെര്‍ച്ച് എഞ്ചിനുകള്‍, സമൂഹമാധ്യമങ്ങള്‍ വഴി ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
സര്‍ക്കാരിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ സാഹേല്‍ മുഖേനയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ ഡിസ്‌കൗണ്ട് ഉണ്ടെന്ന് തരത്തിലായിരുന്നു സന്ദേശം. ഇത്തരം പ്രചരണങ്ങളില്‍ ആരും വീഴരുത്. ഇത്, നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കും. പൊതുജനങ്ങള്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ക്ക് സാഹേല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുക. സംശയാസ്പദമായ ലിങ്കുകള്‍ ഒഴിവാക്കുക. വെബ്‌സൈറ്റുകള്‍ കൃത്യമായി മനസ്സിലാക്കി ഉപയോഗിക്കുക. അതുപോലെ, ബാങ്ക് രേഖകള്‍ വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളില്‍ പങ്ക് വയ്ക്കാതിരിക്കുക.
ആറുമാസത്തിന് ഉള്ളില്‍ കാലാവധി കഴിയുന്ന ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കുന്നു എന്നും പ്രചരിപ്പിച്ചിരുന്നു. ഇന്ന് ഒരു ദിവസം മാത്രം അനുവാദം ഉള്ളുവെന്നും, ഇപ്പോള്‍ തന്നെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കണമെന്നുള്ള സന്ദേശവും വ്യാജമാണ്. അടുത്തിടെ, സര്‍ക്കാര്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് നല്‍കി തുടങ്ങിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.