കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പെടെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്കരിച്ച ഗതാഗത നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ. വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നത് നിയന്ത്രിക്കും. അശ്രദ്ധയോടെ വാഹനമോടിക്കുക, റെഡ് സിഗ്നൽ മറികടക്കുക, റോഡിൽ മത്സരയോട്ടം നടത്തുക എന്നീ കുറ്റങ്ങൾക്ക് 150 ദിനാർ വീതം പിഴ ഈടാക്കും. കേസ് കോടതിയിലെത്തിയാൽ 600 മുതൽ 1000 ദിനാർ വരെ പിഴയും 3 വർഷം തടവും ലഭിച്ചേക്കാം.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ പിഴ 75 ദിനാറാക്കി വർധിപ്പിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാറും നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 15 ദിനാറും പിഴ നൽകേണ്ടിവരും. വാഹനവുമായി റോഡിൽ അഭ്യാസപ്രകടനം നടത്തുന്നവർക്ക് തടവിനും പിഴയ്ക്കും പുറമേ നിശ്ചിത കാലം സാമൂഹിക സേവന പ്രവർത്തനവും നിർബന്ധമാക്കും. 5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ വരുത്തിയത്.
കുറ്റവും ശിക്ഷയും
∙ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 മുതൽ 300 ദിർഹം വരെ പിഴ. 3 മാസം തടവ്.
∙ ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ് ദുരുപയോഗം ചെയ്താൽ 150 ദിനാർ മുതൽ 1000 ദിനാർ വരെ പിഴ. 3 വർഷം വരെ തടവ്.
∙ ലൈസൻസില്ലാതെ വാഹനമോടിക്കുക, റദ്ദാക്കിയ ലൈസൻസോ തെറ്റായ ലൈസൻസോ ഉപയോഗിച്ച് വാഹനമോടിച്ചാൽ 75 ദിനാർ മുതൽ 300 ദിനാർ വരെ പിഴ, 3 മാസം വരെ തടവ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.