Breaking News

അബുദാബിയിൽ മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ ലുലു സ്റ്റോറുകൾ

അബുദാബി : അബുദാബിയിൽ  മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ ലുലു സ്റ്റോറുകൾ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. യുഎഇയിൽ വിപുലമായ പദ്ധതികൾ വൈകാതെ ലുലു യാഥാർഥ്യമാക്കും. അബുബാബി റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
റീം ഐലൻഡ്  വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ അബുദാബി മുനസിപ്പാലിറ്റി അർബൻ പ്ലാനിങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ  ഖാലിദ് നാസർ അൽ മെൻഹാലി ഉദ്ഘാടനം ചെയ്തു. 9,500 ചതുരശ്രയടിയിലുള്ള ലുലു സ്റ്റോറിൽ  ഗ്രോസറി, വീട്ടുപകരണങ്ങൾ തുടങ്ങി ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ബേക്കറി, ഹോട്ട് ഫൂഡ് വിഭവങ്ങളും ലഭ്യമാക്കിയിരിക്കുന്നു. ഷോപ്പിങ് സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. 
റീം ഐലൻഡിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് ലുലു എക്സ്പ്രസ് സ്റ്റോർ സമ്മാനിക്കുക. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, സിഇ ഒ സൈഫി രൂപാവാല, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജനൽ ഡയറക്ടർ അജയ് എന്നിവരും സംബന്ധിച്ചു.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

17 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.