Breaking News

ഗതാഗത നിയമ ഭേദഗതി; കുവൈത്തില്‍ ഹിന്ദി ഉൾപ്പെടെ ആറ് ഭാഷകളില്‍ ബോധവല്‍ക്കരണം

കുവൈത്ത്‌സിറ്റി : കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതികളെ കുറിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം വിപുലമായ പദ്ധതികള്‍ ആരംഭിച്ചു. പൗരന്മാര്‍ക്കും വിദേശികള്‍ക്കും പുതിയ ഗതാഗത നിയമം മനസ്സിലാക്കാന്‍ അറബിക് കൂടാതെ ആറു ഭാഷകളിലാണ് ക്യാംപെയ്ൻ നടത്തുന്നത്. ഇംഗ്ലിഷ്, ഹിന്ദി, ബംഗാളി, ഉറുദു, ഫാര്‍സി, തഗാലോക് എന്നീ ഭാഷകളിലാണ് ബോധവല്‍ക്കരണം. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി അപകടങ്ങള്‍ കുറയ്ക്കുക എന്നാതാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.പ്രിന്റ്-ദൃശ്യ മാധ്യമങ്ങള്‍,സമൂഹ മാധ്യമങ്ങള്‍, മാളുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണം നടത്തും. വിവിധ ഭാഷകളില്‍ വിഡിയോ പ്രചാരണവും ഒരുക്കിയിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം കഴിഞ്ഞ ദിവസമാണ് ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയത്. നമ്പര്‍ 5-2025 ഉത്തരവ് പ്രകാരമുള്ള ഗതാഗത നിയമം ഏപ്രില്‍ 22 മുതൽ പ്രാബല്യത്തില്‍ വരും. കടുത്ത പിഴ ശിക്ഷയും ഗുരുതര ലംഘനങ്ങള്‍ക്ക് ജയില്‍ വാസവുമാണ് ശിക്ഷ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.