Breaking News

ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ ; പൊറുതിമുട്ടി പരിസരവാസികള്‍, നടപടിയെടുക്കാതെ അധികൃതര്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍. ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പുറത്തുവന്നതോടെ പൊറുതിമുട്ടി പരിസരവാസികള്‍

ലഖ്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി.കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങ ള്‍  പുറത്തുവരുന്നത്.രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

യുപിയിലും ബീഹാറിലും അഴുകിത്തുടങ്ങിയ മൃതദേഹങ്ങല്‍ ഒഴുകിയെത്തിയ സംഭവത്തിന്റെ ആശങ്ക വിട്ടുമാറുന്നതിനു മുന്‍പാണ് ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ നായകളും പക്ഷികളും കടിച്ചുവലിക്കാനും തുട ങ്ങിയതോടെ പരിസരവാസികളുടെ ജീവിതം ദുരിതത്തിലായി. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപി ടിക്കുമോ എന്ന ആശങ്കയിലാണ് സമീപവാസികള്‍.

മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീക രിക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു. നിരവധി ഭക്തര്‍ സ്നാനം ചെയ്യുന്ന ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ വിഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തരില്‍ പലരും ഗംഗയില്‍ സ്നാനം ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ ഇതുവരെ 16,957 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു വെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. യു.പിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

ഗാസിപൂരിലും ബിഹാറിലെ ബക്സറിലും കഴിഞ്ഞയാഴ്ച നദിയില്‍ ഒഴുകുന്ന നിലയില്‍ നിരവധി മൃ തദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹങ്ങള്‍  അഴുകിയ നിലയിലായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.