അബുദാബി • മൃഗങ്ങളുടെ വ്യാപാരം വർധിപ്പിക്കാനും കന്നുകാലി ഇറക്കുമതി ശക്തമാക്കാനും പുനർകയറ്റുമതി വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറന്റീൻ കേന്ദ്രം ആരംഭിച്ചു. ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളിൽ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും രാജ്യത്തേക്കുള്ള പ്രവേശനം തടയുന്നതിനും സംവിധാനം സഹായിക്കും. വർഷത്തിൽ 10 ലക്ഷം കന്നുകാലികളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള കേന്ദ്രത്തിലൂടെ വ്യാപാരത്തിലും മാംസ വ്യവസായത്തിലും പ്രാദേശിക, രാജ്യാന്തര കമ്പനികളെ ആകർഷിക്കാനും ലക്ഷ്യമിടുന്നു.
മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ഈ രംഗത്ത് ലോക നിലവാരത്തിലേക്കു ഉയരാൻ വെറ്ററിനറി ക്വാറന്റീനിലൂടെ സാധിക്കുമെന്ന് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് സഈദ് അൽ നുഐമി പറഞ്ഞു. സുസ്ഥിര ഭക്ഷ്യ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് എഡി പോർട്ട് ഗ്രൂപ്പ്, അഡാ, അബുദാബി പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെന്റർ (എഡിപിഐസി) എന്നിവ സഹകരിച്ചാണ് പദ്ധതി. ലോകോത്തര സൗകര്യമുള്ള കേന്ദ്രത്തിൽ വെറ്ററിനറി ലാബ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.