ഒട്ടാവ : കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്.
ആക്രമണത്തിനു സാധ്യതയുള്ളതിനാൽ ക്യാംപ് മാറ്റിവയ്ക്കുകയാണെന്നാണ് ബ്രാംപ്ടന്‍ ത്രിവേണി കമ്യൂണിറ്റി സെന്റർ അധികൃതരുടെ വിശദീകരണം. പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും അവർ അഭ്യർഥിച്ചു. നവംബർ മൂന്നിന് ക്ഷേത്രത്തിൽ നടന്ന ക്യാംപിലേക്ക് ഖലിസ്ഥാനി സംഘടനയിലുള്ളവർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നവരെ വടികൊണ്ട് മർദിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. എല്ലാവർക്കും അവരവരുടെ മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.