Breaking News

ഖരീഫ് സീസൺ: സഞ്ചാരികളുടെ സുരക്ഷയ്ക്ക് സജീവ നടപടികളുമായി റോയല്‍ ഒമാന്‍ പൊലീസ്

സലാല: ഖരീഫ് സീസണിൽ ദോഫാറിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് (ROP)യും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയും വിപുലമായ സുരക്ഷാ നടപടികൾ കൃത്യമായി നടപ്പിലാക്കുന്നു.

പ്രധാന പ്രദേശങ്ങളിൽ സ്റ്റേഷന്‍ പോയിന്റുകൾ സ്ഥാപിച്ചിരിക്കുന്നതോടൊപ്പം, അതത് സ്റ്റേഷനുകൾക്കായി സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങളുടെയും കാൾ സെന്റർ നമ്പറുകളും പുറത്ത് വിട്ടിട്ടുണ്ട്.

ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, സ്റ്റേഷനുകൾക്കിടയിലെ യാത്രാ ദൂരം ഉൾപ്പെടെ വിവരങ്ങൾ പോസ്റ്ററുകൾ വഴിയും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഈ നമ്പറുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, 9999 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാനാകും. അതുപോലെ, ക്യൂആർ കോഡ് സ്കാൻ ചെയ്ത് നമ്പറുകൾ ലഭ്യമാക്കാനും ആവശ്യമായ സേവനങ്ങൾ ഉപയോഗിക്കാനുമുള്ള സൗകര്യവുമുണ്ട്.

ഖരീഫ് സീസണിൽ സഞ്ചാരികളില്‍ അധികവും റോഡ് മാര്‍ഗം യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദേശിയ സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. ദോഫാറിലേക്കുള്ള യാത്രയിലും ഗവര്‍ണറേറ്റിനകത്തും വാഹനമോടിക്കുന്നവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.