Breaking News

ഖരീഫ് കാലം ജൂണ്‍ 21 മുതല്‍; വൈവിധ്യമാര്‍ന്ന വിനോദങ്ങള്‍

മസ്‌കത്ത് : ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഖരീഫ് സീസണ്‍ ജൂണ്‍ 21ന് ആരംഭിച്ച് സെപ്റ്റംബര്‍ 20 വരെ തുടരുമെന്നും സീസണ്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും ദോഫാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സയ്യിദ് മര്‍വാന്‍ ബിന്‍ തുര്‍ക്കി പറഞ്ഞു. ദുബൈയിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖരീഫ് സീസണില്‍ ഇത്തവണ സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത് വൈവിധ്യങ്ങളായ വിനോദങ്ങളാണ്. ഷോപ്പിങ് ഏരിയ, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ആധുനിക ഗെയിമിങ്  ഏരിയ, ലേസര്‍ ഷോ എന്നിവ ഉള്‍ക്കൊള്ളുന്ന ഇത്തീന്‍ സ്‌ക്വയറിലെ ഗ്ലോബല്‍ ഇവന്റ് ഹബ്ബായിരിക്കും പ്രധാനം. ഖാന്‍ അല്‍ ഖലീലി (ഈജിപ്ത്), സൂഖ് അല്‍ ഹമീദിയ (സിറിയ), സൂഖ് വാഖിഫ് (ദോഹ) തുടങ്ങിയ മാതൃകകളില്‍ ഹെറിറ്റേജ് വില്ലേജിനെ ആഗോള ഗ്രാമമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സലാല പബ്ലിക് പാര്‍ക്ക് സീസണിലുടനീളം വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകും.  കുടുംബ വിനോദ പ്രവര്‍ത്തനങ്ങള്‍ക്കായി ഔഖദ് പാര്‍ക്കിനെ ഒരുക്കും. അല്‍ മറൂജ് തിയേറ്റര്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളിത്തത്തോടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാകും.
‘റിട്ടേണ്‍ ഓഫ് ദി പാസ്റ്റ്’ എന്ന ഇവന്റിലൂടെ വിവിധ ഗവര്‍റേറ്റില്‍നിന്നുള്ള പരമ്പരാഗത ഒമാനി ജീവിതങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രകൃതിദത്തമായ കാഴ്ചകളും ചില വിനോദസഞ്ചാര കേന്ദ്രങ്ങളും മെച്ചപ്പെടുത്തല്‍, ഉള്‍ഭാഗങ്ങളിലേക്ക് റോഡുകള്‍ ഒരുക്കല്‍, നഗരങ്ങളുടെ സൗന്ദര്യവത്ക്കരണം എന്നിവ നടപ്പിലാക്കി സന്ദര്‍ശകരെ വരവേല്‍ക്കുമെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.