ദോഹ: ഈ മാസം അവസാനം മുതൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ജോലി സമയങ്ങളിലെ ഇളവും വർക്ക് ഫ്രം ഹോം സംവിധാനവും ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷം മികച്ചതാക്കുമെന്ന് സിവിൽ സർവിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ്ബ്യൂറോ (സി.ജി.ബി). മന്ത്രിസഭയുടെ അംഗീകാരത്തോടെയുള്ള പുതിയ സംവിധാനം ജീവനക്കാർക്ക് അവരുടെ കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഫലപ്രദമാക്കാൻ അവസരങ്ങൾ നൽകുമെന്നും, ജോലി ചെയ്യുന്ന മാതാക്കൾക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും ജോലിയുടെ ഭാവിയെ ബാധിക്കാതെ തന്നെ ആവശ്യങ്ങൾ നിറവേറ്റാനുള്ള അവസരവും സൃഷ്ടിക്കുമെന്നും സി.ജി.ബി വ്യക്തമാക്കി.
രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടു വരെ ഏഴ് മണിക്കൂറാണ് സാധാരണ പ്രവൃത്തി സമയം. എന്നാൽ പുതിയ സംവിധാനത്തിലൂടെ ജീവനക്കാരന് 6.30ന് എത്തി നേരത്തേ ജോലി പൂർത്തിയാക്കുകയോ അല്ലെങ്കിൽ 8.30ന് മുമ്പെത്തി ആ ദിവസത്തെ പ്രവൃത്തിസമയം പൂർത്തിയാക്കുകയോ ചെയ്യാനുള്ള അവസരം നൽകും.
എന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കോ ജോലിയുടെ സ്വഭാവം, ആവശ്യകതകൾ, സാഹചര്യം എന്നിവ കാരണം ഈ സംവിധാനം നടപ്പാക്കാൻ കഴിയാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ ഇത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 29 മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരും.
തൊഴിൽ സമയക്രമത്തിലെ ഇളവ് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും, പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ നടപ്പാക്കിയ സംവിധാനം വളരെ വിജയകരമായിരുന്നുവെന്നും സി.ജി.ബിയിലെ സിവിൽ സർവിസ് അഫയേഴ്സ് മേധാവി യാഖൂബ് സാലിഹ് അൽ ഇസ്ഹാഖ് പറഞ്ഞു. സ്കൂൾ പരീക്ഷ കാലയളവിൽ ഖത്തരികളായ മാതാക്കൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താൻ നേരത്തേ അനുമതി നൽകിയിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.