ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം ചെയ്യണം.വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ സ്റ്റിക്കറുകൾ പാടില്ല. വാഹനത്തിന്‍റെ നിറം മാറ്റുന്ന രീതിയിൽ സ്റ്റിക്കറുകൾ ഒട്ടിക്കാനും അനുവാദമില്ല. വാഹനത്തിൽ നടത്തുന്ന അലങ്കാരങ്ങൾ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ മറയ്ക്കാൻ പാടില്ല. വാഹനത്തിന് മുകളിൽ കയറി യാത്ര ചെയ്യുന്നതും വാതിലുകൾ തുറന്നിട്ട് യാത്ര ചെയ്യുന്നതും അനുവദനീയമല്ല.
ഗൾഫ് രാജ്യങ്ങളിൽ ദേശീയ ദിനാഘോഷങ്ങളിലെ ഒരു പ്രധാന ആഘോഷ രീതിയാണ് വാഹനങ്ങളുടെ അലങ്കാരം. സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് വാഹനങ്ങൾ ആഘോഷങ്ങൾക്കായി അലങ്കരിക്കുന്നത്. ഭരണാധികാരികളുടെ ചിത്രങ്ങൾ, രാജ്യത്തെ പ്രധാന സാംസ്കാരിക അടയാളങ്ങൾ, ദേശീയ പതാക, രാജ്യത്തിന്‍റെ നേട്ടങ്ങൾ എന്നിവയാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ ആക്സസറീസ് വിൽപന നടത്തുന്ന കടകൾക്കും അലങ്കാരപ്പണികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ദേശീയ ദിനം ഒരു കൊയ്ത്തുകാലം കൂടിയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.