ദോഹ : അഞ്ചാമത് ഇന്ത്യ – ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ നജ്‌വ ബിൻത് അബ്ദുൽറഹ്മാൻ അൽ താനിയുമായിമായാണ് അരുൺ കുമാർ ചാറ്റർജി ചർച്ച നടത്തിയത്.
ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള മാനവശേഷി, തൊഴിൽ, നൈപുണ്യ മേഖലകളിലെ സഹകരണത്തെ കുറിച്ചാണ് ചർച്ച നടന്നത്. തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണം വർധിപ്പിക്കണമെന്നും തീരുമാനിച്ചു. ഇന്ത്യൻ തൊഴിലാളികൾക്കും പ്രഫഷനലുകൾക്കും ഖത്തർ നൽകുന്ന പരിചരണത്തിനും പിന്തുണയ്ക്കും അദ്ദേഹം ഖത്തറിന് നന്ദി പറഞ്ഞു. എട്ടര ലക്ഷത്തോളം ഇന്ത്യക്കാരാണ്, ഖത്തറിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്നത്.ഖത്തർ വാണിജ്യ വ്യവസായ ഉദോഗസ്ഥരുമായും അരുൺ കുമാർ ചാറ്റർജി ചർച്ച നടത്തി. മന്ത്രാലയ അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹസൻ അൽ മാൽക്കിയുമായാണ് ചർച്ച നടത്തിയത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം ഇരുപക്ഷവും അവലോകനം ചെയ്യുകയും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. കൂടി കഴ്ചകളിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ എംബസ്സിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തർ മന്ത്രലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.