Breaking News

ഖത്തർ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു.

ദോഹ : ഖത്തർ ക്രിക്കറ്റ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു. കൗണ്ടി ക്ലബ്ബായ നോർത്ഹാംപ്ടൺഷെയറിനു വേണ്ടി വിക്കറ്റ് കീപ്പറായി (1996-2004) കളിച്ച മുൻ ഇംഗ്ലിഷ് ക്രിക്കറ്റ് കളിക്കാരനായിരുന്നു ബെയ്‌ലി. ഖത്തർ ക്രിക്കറ്റ് അസോസിയേഷനാണ് (ക്യുസിഎ) പുതിയ പരിശീലകനെ നിയമിച്ച വാർത്ത അറിയിച്ചത്.
1996 മുതൽ 2004 വരെ പ്രഫഷനൽ ക്രിക്കറ്റിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് പരിശീലനത്തിലും സജീവമായി. അർജന്റീന, സ്കോട്‍ലൻഡ്, വെയിൽസ് തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്നു. ദേശീയ ടീം മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ ഖത്തർ ക്രിക്കറ്റ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഖത്തർ ക്രിക്കറ്റ് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ അദ്ദേഹത്തിന് മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ സാധിക്കട്ടെയെന്നും ക്യുസിഎ ആശംസിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.