ദോഹ : ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനെത്തിയ അമീറിന് ലണ്ടനിലെ റോയൽ കോർട്ടിൽ പരമ്പരാഗത ശൈലിയിലുള്ള രാജകീയ സ്വീകരണമാണ് ലഭിച്ചത്. ചാൾസ് മൂന്നാമൻ രാജാവും പ്രധാനമന്ത്രി കിയേർ സ്റ്റാമെറും വിവിധ വകുപ്പ് മന്ത്രിമാരും സൈനിക ജനറൽമാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് അമീറിനെ സ്വീകരിച്ചത്.
ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് രാജാവും രാജ്ഞി കാമില്ലയും ചേർന്ന് നടത്തിയ ഔദ്യോഗിക വിരുന്നിലും അമീറും പത്നിയും അമീറിനൊപ്പമുള്ള പ്രതിനിധി സംഘവും പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം.
ലണ്ടനിലെ കെൻസിങ്ടൺ പാലസിൽ വെയിൽസ് രാജകുമാരൻ വില്യവുമായി അമീർ നടത്തിയ കൂടിക്കാഴ്ചയിൽ ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്തു. യുകെ പാർലമെന്റിലും അമീർ സന്ദർശനം നടത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.