Breaking News

ഖത്തര്‍ മെഡികെയര്‍ 2024 ൽ ഇന്ത്യൻ പവലിയൻ ഒരുക്കി എംബസി.

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസി  ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ച് ഖത്തര്‍ മെഡികെയര്‍ 2024 സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ദോഹ എക്സിബിഷന്‍ ആൻഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നതെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ആരോഗ്യ സംരക്ഷണത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പുരോഗതി, ലോക ഫാര്‍മസി രംഗത്ത് ഇന്ത്യയുടെ നേതൃത്വം, ഹെല്‍ത്ത് കെയര്‍ നവീകരണം, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദ മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍ മികവ് തുടങ്ങിയവയിൽ ഊന്നി നിന്നുകൊണ്ടാണ് ഇന്ത്യൻ എംബസി ഖത്തർ മെഡികെയറിൽ പങ്കെടുക്കുന്നത്.  2023-24 ല്‍ ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 27.83 ബില്യൻ ഡോളറായിരുന്നു. 2030ഓടെ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി 130 ബില്യൻ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് ഇന്ത്യന്‍ കമ്പനികളെ ഉള്‍പ്പെടുത്തി പ്രത്യേക ഇന്ത്യന്‍ പവലിയന്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹീറ്റ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹിരാള്‍ ലാബ്സ് ലിമിറ്റഡ്, അവ്‌നി ഇന്‍ഫെര്‍ട്ടിലിറ്റി, സ്റ്റീവിയ ഹബ്, ചെന്നൈ ഫെര്‍ട്ടിലിറ്റി സെന്റര്‍ എന്നിവയാണ് പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ കമ്പനികള്‍. ഇന്ത്യൻ പവലിയൻ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.  ആരോഗ്യ മേഖലയിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ നടത്തുമെന്ന് സന്ദീപ് കുമാർ പറഞ്ഞു. ഐബിപിസി പ്രസിഡന്റ് താഹ  മുഹമ്മദ്, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് കെ പി തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.